Image

വിവാഹം വേണ്ടെന്ന്‌ കങ്കണ

Published on 15 March, 2013
വിവാഹം വേണ്ടെന്ന്‌ കങ്കണ
തനിക്ക്‌ വിവാഹം വേണ്ടെന്ന്‌ പ്രശസ്‌ത ഹിന്ദി നടി കങ്കണ റാവത്ത്‌. സിനിമയില്‍ കല്ല്യാണം കഴിഞ്ഞ മിക്ക ദമ്പതിമാരും സൈക്കോളജിസ്റ്റിനെ കാണാന്‍ പോകാറുണ്ടെന്നും തനിക്ക്‌ അങ്ങനെ ജീവിക്കാന്‍ താത്‌പര്യമില്ലെന്നും കങ്കണ പറഞ്ഞു.

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ലാത്തതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ കങ്കണ നേരിട്ടുണ്ട്‌ . പക്ഷേ അതെല്ലാം ഒറ്റയ്‌ക്ക്‌ തരണം ചെയ്യാനുള്ള കഴിവും, തന്റേടവും തനിക്കുണ്ടായിരുന്നെന്നും ദൈവവിശ്വാസിയായ തന്നെ ദൈവം ഒരിക്കലും കൈവിടില്ലെന്ന ആത്മവിശ്വാസവുമാണ്‌ തന്നെ വിജയത്തിലേക്ക്‌ എത്തിച്ചതെന്ന കങ്കണ പറയുന്നു.

പതിനേഴാം വയസ്സിലാണ്‌ ബോളിവുഡില്‍ എത്തുന്നത്‌. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഒരു സ്‌കൂള്‍ ടീച്ചറുടേയും വ്യവസായിയുടെയും മകളായി ജനിച്ച കങ്കണ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ ശേഷം ഉപരിപഠനത്തിനായി ദില്ലിയിലേക്ക്‌ പോയി. മുതുമുത്തച്ഛനെയും മുത്തച്ഛനെയും പോലെ രാഷ്ട്രിയത്തില്‍ ശോഭിക്കാനായിരുന്നു കങ്കണയുടെ ആഗ്രഹം ഡല്‍ഹിയിലെത്തിയ കങ്കണ മോഡലാവാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ ചെന്നെത്തിയത്‌ ഒരു നാടക സംഘത്തിലാണ്‌. പഠിത്തം പാതി വഴിയില്‍ ഉപേക്ഷിച്ച കങ്കണയ്‌ക്ക്‌ വീട്ടുകാരുടെ പിന്‍തുണ നഷ്ടമായി. പിന്നെ ഒറ്റയ്‌ക്കാണ്‌ താന്‍ ജീവിച്ചതെന്നും കങ്കണ പറഞ്ഞു. അങ്ങനെയാണ്‌ അസ്‌മിത നാടക സംഘത്തില്‍ എത്തിയതെന്നും ഭക്ഷണത്തിനും താമസത്തിനും വേണ്ടി താന്‍ പല വഴികളിലൂടെയും സഞ്ചരിച്ചുവെന്നും കങ്കണ തുറന്നു പറഞ്ഞു.
വിവാഹം വേണ്ടെന്ന്‌ കങ്കണവിവാഹം വേണ്ടെന്ന്‌ കങ്കണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക