Image

എസ്‌.എം.സി.സി ദേശീയ നേതൃത്വ പരിശീലന കളരി ബ്രോങ്ക്‌സില്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2011
എസ്‌.എം.സി.സി ദേശീയ നേതൃത്വ പരിശീലന കളരി ബ്രോങ്ക്‌സില്‍
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ദേശീയ ഏകദിന നേതൃത്വ പരിശീലന കളരിയും, ദേശീയ നിര്‍വാഹക സമിതി യോഗവും ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്‌ച ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയ പരീഷ്‌ ഹാളില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ പോള്‍ കൂളയും, നാഷണല്‍ ജനറല്‍ സെക്രട്ടറി ജോസഫ്‌ കാഞ്ഞമലയും അറിയിച്ചു. പരിശീലന കളരിയുടെ ഉദ്‌ഘാടനം രാവിലെ 9 മണിക്ക്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി നിര്‍വഹിക്കും. തുടര്‍ന്ന്‌ വിവിധ വിഷയങ്ങളില്‍ വിദഗ്‌ധര്‍ നയിക്കുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ്‌ ദേശീയ നിര്‍വാഹക സമിതി യോഗം ചേരും. എസ്‌.എം.സി.സി ദേശീയ നേതാക്കളായ ഡോ. ജയിംസ്‌ കുറിച്ചി, സേവി മാത്യു, പോള്‍ കൂള, ജോസഫ്‌ കാഞ്ഞമല, ജോയി കുറ്റിയാനി, തോമസ്‌ എം. തോമസ്‌, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, നാഷണല്‍ ബോര്‍ഡ്‌ അംഗങ്ങള്‍, അമേരിക്കയിലെ 21 ചാപ്‌റ്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. യോഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ എസ്‌.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കൂടാതെ കണക്കുകളുടെ അവലോകനവും ഉണ്ടാകും. യോഗത്തില്‍ വെച്ച്‌ എസ്‌.എം.സി.സിയുടെ അടുത്ത രണ്ടുവര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടക്കും. ഇലക്ഷനുവേണ്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്‌ മാത്യു അറിയിച്ചു.

പരിപാടികളുടെ വിജയത്തിനായി എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അതിനായി ഷോളി കുമ്പിളുവേലി ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (താമസം, ഗതാഗതം), ജോജോ ഒഴുകയില്‍ (രജിസ്‌ട്രേഷന്‍), ലീന ആലപ്പാട്ട്‌, ചിന്നമ്മ പുതുപ്പറമ്പില്‍ (റിസപ്‌ഷന്‍), വോള്‍ഗാ സുനില്‍ ചാക്കോ (ഫിനാന്‍സ്‌), ജോസഫ്‌ പുതുപ്പറമ്പില്‍, ജയിംസ്‌ തെള്ളിയാങ്കല്‍ (ഭക്ഷണം) തുടങ്ങിയവരാണ്‌ കമ്മിറ്റി അംഗങ്ങള്‍.

അമേരിക്കയിലെ വിവിധ ഇടവകകളില്‍നിന്നും വരുന്ന എസ്‌.എം.സി.സി നേതാക്കളേയും, പ്രതിനിധികളേയും സ്വീകരിക്കുന്നതിനായി ബ്രോങ്ക്‌സ്‌ ഇടവക ഒരുങ്ങിക്കഴിഞ്ഞതായി ജനറല്‍ കണ്‍വീനര്‍ ഷോളി കുമ്പിളുവേലി അറിയിച്ചു.
എസ്‌.എം.സി.സി ദേശീയ നേതൃത്വ പരിശീലന കളരി ബ്രോങ്ക്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക