Image

ശ്രീലങ്കന്‍ പ്രശ്‌നം: പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെ

Published on 16 March, 2013
ശ്രീലങ്കന്‍ പ്രശ്‌നം: പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന്  ഡി.എം.കെ
ചെന്നൈ: ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കക്കെതിരായ അമേരിക്കന്‍ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി വൈകി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ക്കെതിരെ രാജപക്‌സെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് അമേരിക്ക പ്രമേയം അവതരിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക