അഞ്ചു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ ഗായിക
റിമി ടോമി അഭിനയിക്കുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടിനി
ടോമിന്റെ ഭാര്യാ വേഷത്തിലാണ് റിമി എത്തുന്നത്.
വളരെ ഗൗരവമേറിയതും മിതമായി
സംസാരിക്കുന്നതുമായ ഒരു വേഷമാണ് റിമിയുടേത്. അതിനാല്‍ തന്നെ ഈ വേഷം തനിക്ക്
വലിയൊരു വെല്ലുവിളിയായിരുന്നെന്ന് റിമി ടോമി പറഞ്ഞു.
ഐ.വി ശശി സംവിധാനം
ചെയ്ത മമ്മൂട്ടി നായകനായ ബല്‍റാം വിസ് താരാദാസ് എന്ന സിനിമയില്‍ ഒരു പാട്ട്
സീനില്‍ റിമി അഭിനയിച്ചിട്ടുണ്ട്. അതേസമയം സംഗീതം വിട്ട് സിനിമയില്‍
കേന്ദ്രീകരിക്കാന്‍ ആലോചിക്കുന്നില്ലെന്നും റിമി വെളിപ്പെടുത്തി.
ആഷിക്
അബുവിനെ കൂടാതെഅമല് നീരദ്, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്
എന്നിവരാണ് ചിത്രത്തിന്റെ മറ്റ് സംവിധായകര്‍