Image

വിചാരവേദിയുടെ ഓണാഘോഷം

വാസുദേവ് പുളിക്കല്‍ Published on 16 September, 2011
വിചാരവേദിയുടെ ഓണാഘോഷം

വിചാരവേദി(ന്യൂയോര്‍ക്ക്): സെപ്റ്റംബര്‍ 11-ന് കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഓണം ആഘോഷിച്ചു. സെക്രട്ടറി സാംസി കൊടുമണ്‍ ഓണത്തിന്റെ സമത്വഭാവനയെ പ്രകീര്‍ത്തിച്ചു കൊണ്ട് ചെയ്ത സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്നത് ഓണാഘോഷവേളയില്‍ മാത്രം പോരാ, സാഹോദര്യവും സ്‌നേഹസൗഹൃദവും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്തി ഏകലോകമാനവികതയ്ക്ക് വഴിയൊരുക്കണമെന്ന് വാസുദേവ് പുളിക്കല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

സ്ഥാപിത താല്‍പര്യക്കാരുടെ കുത്തിത്തിരുവു കൊണ്ട് മതത്തിലും സംസ്‌ക്കാരത്തിലും ഉള്ള മനുഷ്യവിരുദ്ധമായ ആചാരങ്ങളുടെ സത്യം കണ്ടെത്തി, അവ മനുഷ്യ നന്മയിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് പണ്ഡിതനും ചിന്തകനുമായ ഡോ.എ.കെ ബാലകൃഷ്ണപിള്ള വിശ്വാസങ്ങളുടെ പാരമ്പര്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉല്‍ബോധിപ്പിച്ചു. ഉദാഹരണമായി മാവേലിക്കഥ അദ്ദേഹം ചൂണ്ടിക്കാട്ടി. മൂലകൃതിയായ ഭാഗവതത്തിലും ഒന്നൊഴികെ എല്ലാ പുരാണങ്ങളിലും പ്രസ്താവിച്ചിട്ടുള്ളത്. നന്മയുടെ അവതാരമായ വാമനന്‍ , നന്മയുടെ മൂര്‍ത്തികരണമായ മഹാബലിയെ പരീക്ഷിച്ചു ബോധ്യപ്പെട്ട ശേഷം പാതാളത്തിലേക്കല്ല ദൈവസന്നിധിയിലേക്കാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. നന്ദകുമാര്‍ , വര്‍ഗ്ഗീസ് ചുങ്കത്തില്‍ , മനോഹര്‍ തോമസ്, ജോണ്‍ വേമം, ഡോ.ജോയ് കുഞ്ഞപ്പൂ, ഇ.കെ.ബാബുരാജന്‍ , മാമന്‍ മാത്യൂ, സി.എം.സി, രാജു തോമസ്, ഡോ.എന്‍ .പി.ഷീല മുതലായവര്‍ ഓണത്തെ പറ്റിയും ഡോ.എ.കെ.ബി.യുടെ പ്രബന്ധത്തെ പറ്റിയും സംസാരിച്ചു.

എബ്രാഹം പുതുശ്ശേരി, ഓമന വാസുദേവ് എന്നിവര്‍ ഹൃദയഹാരിയായ ഗാനങ്ങള്‍ ആലപിച്ചു. ഓണത്തിന്റെ മഹാത്മ്യത്തെ പറ്റി ജോസ് ചെരിപുറം ചൊല്ലിയ കവിത മനോഹരമായിരുന്നു. എബ്രഹാം പുതുശ്ശേരിയുടേയും സംഘത്തിന്റേയും വഞ്ചിപ്പാട്ടോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയുണ്ട് ജനങ്ങള്‍ സംതൃപ്തരായി.
വിചാരവേദിയുടെ ഓണാഘോഷംവിചാരവേദിയുടെ ഓണാഘോഷംവിചാരവേദിയുടെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക