Image

ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി.

ജോയ് തുമ്പമണ്‍ Published on 16 September, 2011
ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി.
ഹൂസ്റ്റണ്‍ ‍: സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ ഹൂസ്റ്റണ്‍ കൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ഐപിസി മിഡ്‌വെസ്റ്റ് റീജിന്‍ കോണ്‍ഫറന്‍സ് അവിസ്മരണീയമായി. ഹൂസ്റ്റണ്‍ ‍, ഡാലസ്, ഒക്‌ലഹോമ, ഓസ്റ്റന്‍ എന്നീ പട്ടണങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കടന്നു വന്നു ആത്മീയ അനുഗ്രഹം പ്രാപിക്കുകയും കൂട്ടായ്മ പുതുക്കുകയും ചെയ്ത അസുലിത അവസരമായിരുന്നീ കോണ്‍ഫറന്‍സ് .

സെപ്റ്റംബര്‍ ഒന്ന് വൈകിട്ട് ഏഴിന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ റവ വി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ലോക്കല്‍ കോര്‍ഡിനേറ്റര്‍ ജോയി തുമ്പമണ്‍ സദസിനു പറഞ്ഞു.
റീജിന്‍ പ്രസിഡന്റ് റവ. ജോണ്‍ ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉണര്‍വ് യോഗങ്ങള്‍ , ഹെല്‍ത്ത് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സെമിനാറുക
ള്‍ ‍, തീം സെമിനാറുകള്‍ , സഹോദരി സമ്മേളനങ്ങള്‍ ‍, മെന്‍സ് ഫെലോഷിപ്പ് മീറ്റിങ്ങുകള്‍ എന്നിവ നടന്നു. റവ. ജൂബി ദാനിയേല്‍ , റവ. ജോസഫ് ജയിംസ്, ഡോ. ജയ്‌സണ്‍ വര്‍ഗീസ്, ജോര്‍ജ് മത്തായി സിപിഎ, മാത്യു സ്റ്റീഫന്‍, റവ. ഡോ. പി.ബി. തോമസ്, റവ.കെ.ജെ. കുറിയാക്കോസ്, റവ. വര്‍ഗീസ് മത്തായി, ഇവ സാംകുട്ടി ചാക്കോ, റവ. ജയിംസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. റവ. സാമുവേല്‍ ജോസഫ്, ജോര്‍ജ് തോമസ്, റവ. ജോണ്‍സണ്‍ സാമുവേല്‍ തുടങ്ങിയവര്‍ അധ്യക്ഷത വഹിച്ചു.

സഹോദരിമാരുടെ സമ്മേളനത്തിനു ആനി സ്റ്റീഫ
ന്‍ ‍, സൂസി വര്‍ഗീസ്, എല്‍സി കൊടുന്തറ, പെണ്ണമ്മ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. സിസ്റ്റര്‍ സാം മക്‌നീല്‍ മുഖ്യപ്രഭാഷണം നടത്തി. യുവജന മീറ്റിങ്ങുകള്‍ക്ക് സാം മാത്യു, ജസ്റ്റണ്‍ തോമസ്, സാരത്ത് റോയി, ചാള്‍സ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. റവ. സാക്ക് ചെറിയാന്‍ ‍, ഇവാ ജോഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. രാത്രിയോഗങ്ങള്‍ക്കു റവ.കെ.പി. മാത്യു, റവ. ഡോ. ജോജു സി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. റവ. സണ്ണി കുര്യന്‍ , റവ. മാത്തുക്കുട്ടി സാമുവേല്‍ ‍, റവ. വല്‍സന്‍ ഏബ്രഹാം, റവ.കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച ആറിന് ആരംഭിച്ച ജൂബിലി ആഘോഷത്തിനു റവ. ഡോ. ബേബി വര്‍ഗീസ് നേതൃത്വം നല്‍കി. മുന്‍ പ്രസിഡന്റുമാരായ റവ.വി.എം. ഏബ്രഹാം, റവ.ഡോ. ജോര്‍ജ് സി. വര്‍ഗീസ്, റവ. തോമസ് കോശി എന്നിവര്‍ സംസാരിച്ചു. ഐപിസി ജനറല്‍ സെക്രട്ടറി റവ.ഡോ. വല്‍സന്‍ ഏബ്രഹാം പ്രസംഗിച്ചു. റവ. അലക്‌സ് വെട്ടിക്കല്‍, ബാബുക്കുട്ടി കപ്പലാംമൂട്ടില്‍ , റവ. ജോണ്‍ ചാക്കോ എന്നിവരും സംസാരിച്ചു. കെ.എ. തോമസ്, ജോര്‍ജ് തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഞായറാഴ്ച നടന്ന സഭായോഗത്തിനു റവ. ഷാജി ഡാനിയേല്‍ നേതൃത്വം നല്‍കി. റവ.ഡോ. ഏബ്രഹാം ചാക്കോ സങ്കീര്‍ത്തനം വായിച്ചു. റവ. ജോണ്‍ ചാക്കോ തിരുവത്താഴ ശുശ്രൂഷ നടത്തി. റീ
ജിന്‍ ട്രഷറര്‍ ജോസഫ് കുര്യന്‍ കൃതജ്ഞത അറിയിച്ചു.

ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക