Image

ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലം

ഗണേഷ് നായര്‍ Published on 16 September, 2011
ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലം

നോര്‍ത്തമേരിക്കയുടെ സാംസ്‌ക്കാരിക തലസ്ഥാനമായ ന്യൂയോര്‍ക്കിലെ ഗ്ലന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ചു നടന്ന ഗുരുദേവ ജയന്തി ആഘോഷവും ഓണസദ്യയും വളരെ പ്രശംസനീയമായി. തനി കേരളീയ ശൈലിയില്‍ ഇലയിട്ടു വിളമ്പിയ ഓണ സദ്യ വിഭവങ്ങളുടെ എണ്ണം കൂടുതല്‍ കൊണ്ട് പങ്കെടുത്ത ഏവരെയും അത്ഭുതപ്പെടുത്തി. എസ്.എന്‍.എ വനിതാ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തയ്യാറീക്കിയ ഓണസദ്യയുടെ വിഭവങ്ങള്‍ എല്ലാം തന്നെ വീടുകളില്‍ പ്രത്യേകം തയ്യാറാക്കിയതായിരുന്നു. എസ്.എന്‍ .എ പ്രിസഡന്റ് ഗോവിന്ദന്‍ ജനാര്‍ദന്‍ നേതൃത്വം നല്‍കിയ എസ്.എന്‍.എ ഭരണ സമിതി ധാരാളം നേട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടി എടുത്തിരുന്നു. സംഘടനക്ക് സ്വന്തം ആസ്ഥാന മന്ദിരം ഉള്‍പ്പെടെ ധാരാളം പുരോഗതി വരുത്തുവാന്‍ സാധിച്ചത് എല്ലാ സ്‌നേഹ സമ്പന്നരായ എസ്.എന്‍.എയുടെ ഭക്ത ജനങ്ങളുടെ സഹകരണം മൂലമാണെന്ന് തന്റെ സ്വാഗത പ്രസംഗത്തില്‍ പറയുകയുണ്ടായി. വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കിയ വനിത അംഗങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അനുമോദിക്കുന്നതായും തന്റെ നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു എന്നു സ്വാഗത പ്രസംഗത്തില്‍ പ്രസ്താവിച്ചു. സെപ്റ്റംബര്‍ 11 അനുസ്മരണത്തോട് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ വര്‍ണ്ണോജ്വലമായി.

സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്ണന്റെ അവതരണ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ ധാരാളം പ്രഗല്‍ഭര്‍ പങ്കെടുക്കുകയുണ്ടായി. ന്യൂയോര്‍ക്കിലെ ഇതര സഹോദര സംഘടന പ്രതിനിധികള്‍ , ഓവര്‍സീസ് ഇന്‍ഡ്യ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തുടങ്ങിയ മേഖലകളിലെ പ്രഗല്‍ഭര്‍ ചടങ്ങില്‍ പങ്കെടുത്തു. പോള്‍ കറുകപള്ളില്‍ ഫൊക്കാന, സണ്ണി പണിക്കര്‍ കേരള സമാജം, പ്രീതാ നമ്പ്യാര്‍ കീന്‍ , എന്‍.ബി.എ പ്രസിഡന്റ് സുനില്‍ നായര്‍ , മഹിമ പ്രസിഡന്റ് ബാബു ഉത്തമന്‍ , കെ.എച്ച്.എന്‍ . എ ട്രസ്റ്റീ ചെയര്‍മാന്‍ രാജു നാണു, കെ.എച്ച്.എന്‍ .എ ജനറല്‍ സെക്രട്ടറി വിനോദ് കിര്‍ക്കേ, കെ.എച്ച്.എന്‍.എ ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഫൊക്കാന യുവജന പ്രതിനിധി ഗണേഷ് നായര്‍ , ഫൊക്കാന വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഡോ.എ.കെ.ബി.പിള്ള, ഐ.എന്‍ .ഓ.സി പ്രസിഡന്റ് ഡോ.സുരേന്ദ്ര മല്‍ഹോത്ര, ഐ.എന്‍.ഓ.സി ജനറല്‍ സെക്രട്ടറി ജോര്‍ജ് എബ്രഹാം, ഐ.എന്‍.ഓ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗ്ഗീസ് എന്നിങ്ങനെ നേതൃത്വനിര തുടരുന്നു.

ലോക പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ.ഗോപിനാഥ്, ഡോ.മല്‍ഹോത്ര എന്നിവര്‍ ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ച പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എസ്.എന്‍.എ ചെയര്‍ പേഴ്‌സണ്‍ പ്രസന്ന ബാബുവും സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്ണനും എസ്.എന്‍.എയുടെ പേരില്‍ നന്ദി പ്രകാശനം നടത്തി. എസ്.എന്‍.എയുടെ വനിതാഫോറം ദൈവദശകം ആലപിക്കുകയും അതിനുശേഷം എസ്.എന്‍.എയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തേ പ്രവര്‍ത്തനങ്ങളുടെ സ്മരണിക പുറത്തിറക്കുകയും ചെയ്തു. സുനില്‍ കൃഷ്ണന്‍ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച സുവനീര്‍ എസ്.എന്‍.എയുടെ എക്കാലത്തേയും മികച്ച സ്മരണികളില്‍ ഒന്നാണെന്ന് പങ്കെടുത്ത എല്ലാവരും ഐക്യ കണ്‌ഠേന അഭിപ്രായപ്പെട്ടു. ഈടുറ്റ കലാ സാഹിത്യ സൃഷ്ടികള്‍ ഈ സ്മരണികയുടെ പ്രത്യകതയാണെന്ന് പുളിക്കല്‍ വാസുദേവ് അഭിപ്രായപ്പെട്ടു. ഇത്രയും മികച്ച സ്മരണിക പുറത്തിറക്കുവാന്‍ മുന്‍ കൈ എടുത്ത പ്രസിഡന്റ് ഗോവിന്ദന്‍ ജനാര്‍ദന്‍ , സുനില്‍ കൃഷ്ണന്‍ , എന്‍.എസ് മണി, രാഘവന്‍ കൊച്ചു പുരയില്‍ , ട്രഷറര്‍ സുതന്‍ പാലക്കല്‍ എന്നിവരെ ഏവരും പ്രത്യേകം അഭിനന്ദിച്ചു.

എസ്.എന്‍.എയുടെ ശ്രീ നാരായണ ഗുരു എക്‌സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കുകയുണ്ടായി. വൈദ്യശാസ്ത്ര നേട്ടങ്ങള്‍ക്ക് ഡോ. ജി.ഗോപിനാഥിനും, സാഹിത്യ രംഗത്തേ നേട്ടങ്ങള്‍ക്ക് എസ്.എന്‍.എ മുന്‍ ചെയര്‍മാന്‍ കൂടിയായ പുളിക്കല്‍ വാസുദേവിനും കേരളത്തിലെ പ്രാചീന കലകളെ പുനരുജീവിപ്പിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുന്ന മോഹന്‍ പ്ലാവിലയും അവാര്‍ഡിന് അര്‍ഹരായി. എസ്.എന്‍.എയുടെ യുവതലമുറയുടെ കലാപരിപാടികള്‍ ഗുരുദേവ ജയന്തി ലോകമെമ്പാടും ആഘോഷിക്കുന്ന അവസരത്തില്‍ വളരെ മികവുറ്റതായി.

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസിന്റെ ഗാനമേള ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. നിറഞ്ഞു കവിഞ്ഞ ആഡിറ്റോറിയത്തില്‍ ഉല്‍സവ പ്രതീതി തന്നെ സൃഷ്ടിക്കുവാന്‍ സാധിച്ച തരത്തില്‍ കലാപരിപാടികള്‍ ആസൂത്രണം ചെയ്ത എസ്.എന്‍.എ പ്രവര്‍ത്തക സമിതിയെ ഏവരും പ്രശംസിക്കുകയുണ്ടായി. എസ്.എന്‍.എ പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ ദ്വിവല്‍സര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായി പരസ്യങ്ങള്‍ തന്ന് സഹായിച്ച എല്ലാ വ്യവസായ പ്രമുഖര്‍ക്കും അതോടൊപ്പം ആസ്ഥാന മന്ദിരം പണിയുവാന്‍ സാമ്പത്തിക സഹായം നല്‍കിയ എല്ലാ ഭക്തജനങ്ങള്‍ക്കും എസ്.എന്‍.എയുടെ പേരിലും 2010-2011 വര്‍ഷത്തെ ഭരണ സമിതിയുടെ പേരിലും, ചെയര്‍പേഴ്‌സണ്‍ പ്രസന്ന ബാബു, പ്രസിഡന്റ് ഗോവിന്ദന്‍ ജനാര്‍ദന്‍ , സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷണ്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ലോകമെമ്പാടുമുള്ള എല്ലാ കേരളീയര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു.
ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലംശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലംശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലംശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലംശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം പ്രൗഢോജ്ജ്വലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക