Image

പി.സി.ജോര്‍ജിന്റെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല: മാണി

Published on 16 September, 2011
പി.സി.ജോര്‍ജിന്റെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല: മാണി
കോഴിക്കോട്‌: ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പാമൊലിന്‍ കേസില്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്‌ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന്‌ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ കെ.എം.മാണി അഭിപ്രായപ്പെട്ടു. ജഡ്‌ജിയുടെ വിധിയെ വിമര്‍ശിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്‌. ഇത്‌ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ല.സാധാരണ പൗരനെന്ന നിലയിലാണു പരാതി നല്‍കിയതെന്നു ജോര്‍ജ്‌ തന്നെ വിശദീകരിച്ചിട്ടുണ്ട്‌. പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട്‌ യാതൊരുപ്രശ്‌നവുമില്ല. ഇതു ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ്‌ ജനാധിപത്യപാര്‍ട്ടിയാണ്‌.ഓരോ വ്യക്‌തിക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മാണി പറഞ്ഞു.

എന്നാല്‍ കേരള കോണ്‍ഗ്രസ്‌ എമ്മില്‍ യാതൊരു പ്രവര്‍ത്തനവം നടക്കുന്നില്ലെന്ന ജോര്‍ജിന്റെ പ്രസ്‌താവന ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വിദേശ പര്യടനത്തിനു ശേഷം എത്തിയ അദ്ദേഹം കോഴിക്കോട്ട്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക