Image

ഡബ്ലിനില്‍ ശ്രീരാഗം സംഗീത സാന്ദ്രമായി

മജു പേയ്‌ക്കല്‍ Published on 16 September, 2011
ഡബ്ലിനില്‍ ശ്രീരാഗം സംഗീത സാന്ദ്രമായി
ഡബ്ലിന്‍: മലയാളി പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും ഐഡിയ സ്‌റ്റാര്‍ സിങ്ങര്‍ താരങ്ങളായ നജിം അര്‍ഷാദും ഡോ. വാണി ജയറാമും ചേര്‍ന്നവതരിപ്പിച്ച ശ്രീരാഗം 2011 സംഗീത സാന്ദ്രമായി. അയര്‍ലന്‍ഡിന്റെ പ്രിയ ഗായിക അങ്കിതയും ഗാനസന്ധ്യയില്‍ ഗാനങ്ങള്‍ പാടി.

നജിം അര്‍ഷാദ്‌, വാണി എന്നിവരുടെ അടിപൊളി പാട്ടുകള്‍ക്കൊപ്പം എം.ജി. ശ്രീകുമാറിന്റെ യോദ്ധയിലെ പടകാളി ചണ്ടി ചങ്കിരി, ദേവാസുരത്തിലെ സൂര്യ കിരീടം വീണുടഞ്ഞു എന്നിങ്ങനെ നിരവധി ഗാനങ്ങള്‍ ശ്രീരാഗം 2011 സംഗീതപ്രേമികള്‍ക്ക്‌ മറക്കാനാവാത്തതായി.

വൈകുന്നേരം 6. 30ന്‌ ഡബ്ലിന്‍ നാസ്‌ റോഡിലുള്ള റെഡ്‌ കൗ ഹോട്ടലിലാണ്‌ ഗാനസന്ധ്യ അരങ്ങേറിയത്‌. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ശ്രീരാഗം ഷോയില്‍ പങ്കെടുത്തു.
ഡബ്ലിനില്‍ ശ്രീരാഗം സംഗീത സാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക