Image

യുഎസ്‌ കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ റെക്കോര്‍ഡ്‌ ഇടിവ്‌ (അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍)

Published on 16 September, 2011
യുഎസ്‌ കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ റെക്കോര്‍ഡ്‌ ഇടിവ്‌ (അങ്കിള്‍സാമിന്റെ വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: യുഎസ്‌ കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ റെക്കോര്‍ഡ്‌ ഇടിവ്‌. വെറും 12 ശതമാനം അമേരിക്കക്കാര്‍ മാത്രമെ ഒബാമ സര്‍ക്കാരിന്റെ 447 ബില്യണ്‍ ഡോളറിന്റെ പുതിയ തൊഴില്‍നയം ചര്‍ച്ച ചെയ്യുന്ന യുഎസ്‌ കോണ്‍ഗ്രസിന്റെ നിലപാടുകളെ അംഗീകരിക്കുന്നുള്ളു. 2008ലെ എക്കാലത്തെയും കുറഞ്ഞ റേറ്റിംഗിനൊപ്പമാണിത്‌.

കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധികളെ 19 ശതമാനം പേര്‍ പിന്തുണയ്‌ക്കുമ്പോള്‍ ഡമോക്രാറ്റുകള്‍ക്ക്‌ 28 ശതമാനം പേരുടെ പിന്തുണയുണ്ടടന്ന ആശ്വസിക്കാം. പകുതിയിലധികം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കും 43 ശതമാനം ഡമോക്രാറ്റ്‌ വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസിലെ തങ്ങളുടെ പ്രതിനിധികളുടെ പ്രകടനത്തില്‍ മതിപ്പില്ലെന്നും അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമായി.

ബ്ലാക്‌ബെറി ലാഭം ഇടിഞ്ഞു

ന്യൂയോര്‍ക്ക്‌: ബ്ലാക്‌ ബെറി നിര്‍മാതാക്കളായ റിസര്‍ച്ച്‌ ഇന്‍ മോഷന്റെ(റിം) രണ്ടാം പാദ അറ്റാദായത്തില്‍ ഇടിവ്‌. 329 മില്യണ്‍ ഡോളറാണ്‌ കമ്പനിയുടെ രണ്ടാം പാദ അറ്റാദായം. തൊട്ടു മുന്‍വര്‍ഷം ഇത്‌ 797 മില്യണ്‍ ഡോളറായിരുന്നു. ബ്ലാക്‌ബെറിയുടെ പഴയമോഡലുകള്‍ക്ക്‌ ആവശ്യക്കാര്‍ കുറഞ്ഞതാണ്‌ അറ്റാദായം കുത്തനെ ഇടിയാന്‍ കാരണമായത്‌. മൊത്ത വരുമാനത്തിലും 10 ശതമാനം ഇടിവുണ്ടായിട്ടുണ്ട്‌. രണ്ടാം പാദത്തില്‍ 4.2 ബില്യണ്‍ ഡോളറാണ്‌ റിമ്മിന്റെ അറ്റാദായം.


രണ്‌ടു സൂര്യന്മാരുളള ഗ്രഹം നാസ കണ്‌ടെത്തി

ഒരേ സമയം രണ്ട്‌ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹത്തെ നാസ കണ്ടെത്തി. കെപ്ലര്‍ ദൂരദര്‍ശിനിയിലൂടെ നടത്തിയ നിരീക്ഷണത്തിലാണ്‌ ശാസ്‌ത്രകഥകളെ അനുസ്‌മരിപ്പിക്കുന്ന ഗ്രഹത്തെ കണ്ടെത്തിയത്‌ . കെപ്ലര്‍ 16 ബി എന്നാണ്‌ ഗ്രഹത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌. ശനിയെ പോലെ തണുത്തുറഞ്ഞ കൂറ്റന്‍ ഗ്രഹമാണിതെന്നാണ്‌ ശാസ്‌ത്രജ്‌ഞരുടെ വിശ്വാസം. ഭൂമിയില്‍ നിന്ന്‌ 200 പ്രകാശ വര്‍ഷം അകലെയാണ്‌ സ്‌ഥാനം.

ഇരട്ട സൂര്യന്മാര്‍ ഉള്ള ഗ്രഹങ്ങളുണ്ടെന്ന്‌ നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ദൂരദര്‍ശിനിയിലൂടെ തെളിവ്‌ ലഭിക്കുന്നത്‌ ആദ്യമാണ്‌. കെപ്ലര്‍ 16 ബിയുടെ രണ്ടു നക്ഷത്രങ്ങളും നമ്മുടെ സൂര്യനെക്കാള്‍ ചെറുതാണ്‌. ഭാരത്തിന്റെ കാര്യത്തില്‍ ഒരെണ്ണം സൂര്യനെക്കാള്‍ 69% ഉം രണ്ടാമന്‍ 20% ഉം ചെറുതാണ്‌ . സൂര്യന്മാരെ ചുറ്റാന്‍ കെപ്ലര്‍ 16ബിക്ക്‌ 229 ദിവസമാണ്‌ വേണ്ടത്‌.

സ്‌കാര്‍ലറ്റ്‌ ജോണ്‍സന്റെ നഗ്നഫോട്ടോ; എഫ്‌ബിഐ അന്വേഷിക്കും

വാഷിംഗ്‌ടണ്‍: നടി സ്‌കാര്‍ലറ്റ്‌ ജോണ്‍സന്റെ നഗ്നഫോട്ടൊ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത സംഭവത്തെക്കുറിച്ച്‌ എഫ്‌ബിഐ അന്വേഷിക്കും. സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങള്‍ തുടര്‍ച്ചയായി സൈബര്‍ലോകത്ത്‌ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ്‌ എഫ്‌ബിഐ അന്വേഷണം. ജെസീക്ക ആല്‍ബയുടെ നഗ്നഫോട്ടൊ നെറ്റിലെത്തിയത്‌ വിവാദമായിരുന്നു. ഇതിനു പുറമെ ജസ്റ്റിന്‍ ടിംബര്‍ലേക്കിന്റെ സ്വകാര്യ ഫോട്ടൊകളും നെറ്റിലെത്തിയിരുന്നു. ഇതിന്‌ പിന്നില്‍ വിലയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്‌ടെന്നാണ്‌ എഫ്‌ബിഐ നിഗമനം.

രക്തസമ്മര്‍ദ്ദമുണ്‌ടാക്കുന്ന ജീന്‍ കണ്‌ടെത്തി

വാഷിംഗ്‌ടണ്‍: മനുഷ്യനില്‍ രക്തസമ്മര്‍ദ്ദമുണ്ടാക്കുന്ന 16 പുതിയ ജീനുള്‍ ശാസ്‌ത്രജ്ഞര്‍ കണ്ടടത്തി. ഹൈപ്പര്‍ ടെന്‍ഷന്‍, കാര്‍ഡിയോവാസ്‌കുലര്‍ ചികിത്സകളില്‍ നിര്‍ണായകമായേക്കും ഈ കണ്ടടത്തലുകള്‍. രക്തസമ്മര്‍ദ്ദം എങ്ങിനെയാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌ എന്നതിനെക്കുറിച്ച്‌ വെളിച്ചം വീശാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുമെന്ന്‌ പഠനത്തിന്‌ നേതൃത്വംനല്‍കിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ അന്താരാഷ്‌ട്ര പഠനസംഘം അറിയിച്ചു. കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ `നാച്ചുര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്‌

ഒറിഗോണ്‍: യൂട്യൂബില്‍ ചൂടപ്പം പോലെ ആളുകള്‍ കാണുന്ന വീഡിയോ ഏതെന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ദമ്പതികളായ ഒരു മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്ന്‌ തങ്ങളുടെ പുതിയ ലാപ്‌ടോപ്പില്‍ വെബ്‌ക്യാം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കു 101 ഫോര്‍ സീനിയേഴ്‌സ്‌ എന്ന വീഡിയോ. റെക്കോര്‍ഡ്‌ ചെയ്യപ്പെടുകയാണ്‌ എന്നറിയാതെ മുത്തശ്ശിയായ എസ്‌തറും മുത്തശ്ശനായ ബ്രൂസ്‌ ഹഫ്‌മാനും വെബ്‌ക്യാമറയ്‌ക്കു മുമ്പില്‍ പാട്ടുപാടുകയും മിമിക്രി കാണിക്കുകയും ചെയ്യുന്നതു കണ്‌ട്‌ സൈബര്‍ ലോകം ചിരിച്ചു മറയുകയാണ്‌. മൂന്ന്‌ മിനിട്ട്‌ ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ മൂന്ന്‌ മില്യണ്‍ പ്രേക്ഷകരാണ്‌ കണ്‌ടത്‌. കൂടുതല്‍ കാണണമെങ്കില്‍(ചിരിച്ചു മറിയണമെങ്കില്‍) ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. http://www.youtube.com/watch?v=M95CAei-OPtE
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക