Image

ഇന്ത്യയില്‍ നിന്ന്‌ സംഭാവന വാങ്ങിയ ബ്രിട്ടീഷ്‌ എംപിയ്‌ക്കെതിരേ അന്വേഷണം

Published on 16 September, 2011
ഇന്ത്യയില്‍ നിന്ന്‌ സംഭാവന വാങ്ങിയ ബ്രിട്ടീഷ്‌ എംപിയ്‌ക്കെതിരേ അന്വേഷണം
ലണ്ടന്‍: കഴിഞ്ഞയിടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ടൂറിസം ഓഫിസില്‍ നിന്നു 5000 പൗണ്ടണ്‌ട്‌ സംഭാവന വാങ്ങിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ എംപിയ്‌ക്കെതിരേ അന്വേഷണം നടത്തുന്നു. എംപിയുമായ വീരേന്ദ്ര ശര്‍മയ്‌ക്കെതിരെ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പു കമ്മീഷനാണ്‌ അന്വേഷണം ആരംഭിച്ചത്‌.

പൊതുതെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനായി ഇന്ത്യന്‍ ടൂറിസം ഓഫിസില്‍ നിന്നു 5000 പൗണ്ടണ്‌ട്‌ സംഭാവനയാണ്‌ ഇയാള്‍ക്ക്‌ വിനയായത്‌. വിദേശസ്രോതസുകളില്‍ നിന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നത്‌ 2000 -ലെ തെരഞ്ഞെടുപ്പു ഭേഗദതി നിയമപ്രകാരം ബ്രിട്ടനില്‍ ചട്ടവിരുദ്ധമാണ്‌.

ലേബര്‍ പാര്‍ട്ടി അംഗമായ വീരേന്ദ്ര ശര്‍മ സൗത്തോളില്‍ നിന്നാണ്‌ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കുന്നതിന്‌ കഴിഞ്ഞ വര്‍ഷം മേയ്‌ 23 -നാണ്‌ പാര്‍ട്ടി സംഘടിപ്പിച്ചത്‌. ഈ ചടങ്ങിനു ഇന്ത്യന്‍ ടൂറിസം ഓഫിസില്‍ നിന്നു സംഭാവന സ്വീകരിച്ചുവെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക