Image

അല്‍ക്വയ്‌ദയുടെ അന്ത്യം വളരെ അടുത്തെന്ന്‌ അമേരിക്ക

Published on 17 September, 2011
അല്‍ക്വയ്‌ദയുടെ അന്ത്യം വളരെ അടുത്തെന്ന്‌ അമേരിക്ക
ന്യൂയോര്‍ക്ക്‌: ഭീകര സംഘടനയായ അല്‍ക്വയ്‌ദയുടെ അന്ത്യം വളരെ അടുത്തെത്തിയെന്ന്‌ അമേരിക്കന്‍ പ്രതിരോധ ഇന്റലിജന്‍സ്‌ വിഭാഗം അണ്ടര്‍ സെക്രട്ടറി മൈക്കല്‍ വിക്കേഴ്‌സ്‌ അഭിപ്രായപ്പെട്ടു. അല്‍ക്വയ്‌ദ നേതാവ്‌ അബു ഹഫ്‌സ്‌ അല്‍ ഷഹ്‌രി കൊല്ലപ്പെട്ടതോടെ പാക്ക്‌ ഗോത്രമേഖലയിലെ പ്രധാന ഭീഷണി ഇല്ലാതായി. ഈ വര്‍ഷംതന്നെ തലപ്പത്തുള്ള ഇരുപതില്‍ എട്ടുപേരെ അല്‍ ഖായിദയ്‌ക്കു നഷ്‌ടമായി.
പാക്കിസ്‌ഥാനില്‍ അല്‍ ഖായിദയുടെ രണ്ടാമനായ അബ്‌ദുല്‍ റഹ്‌മാന്‍ കൊല്ലപ്പെട്ട്‌ ഒരു മാസം തികയുന്നതിനു മുന്‍പാണ്‌ റഹ്‌മാന്റെ സ്‌ഥാനത്തേക്ക്‌ ഉയരുമായിരുന്ന അല്‍ ഷഹ്‌രി കൊല്ലപ്പെട്ടതെന്നും വിക്കേഴ്‌സ്‌ അഭിപ്രായപ്പെട്ടു.

പൈലറ്റില്ലാ വിമാനാക്രമണങ്ങളില്‍ തുടര്‍ച്ചയായി തലമുതിര്‍ന്നവരെ നഷ്‌ടപ്പെട്ടതോടെ അല്‍ ഖായിദ ഇപ്പോള്‍ ആശ്രയിക്കുന്നതു നേതൃപരിചയമില്ലാത്തവരെയാണ്‌. ഒട്ടും അറിയപ്പെടാതിരുന്ന ഷഹ്‌രിയുടെ ഉയര്‍ച്ചയും അങ്ങനെയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക