Image

നരേന്ദ്രമോഡിയുടെ ത്രിദിന സദ്‌ഭാവനാ ഉപവാസം ഇന്ന്‌ ആരംഭിക്കും

Published on 17 September, 2011
നരേന്ദ്രമോഡിയുടെ ത്രിദിന സദ്‌ഭാവനാ ഉപവാസം ഇന്ന്‌ ആരംഭിക്കും
ന്യൂഡല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സദ്‌ഭാവനാ ഉപവാസത്തിന്‌ ഇന്ന്‌ തുടക്കം. ഉപവാസം ഇന്ന്‌ അഹമ്മദാബാദിലാണ്‌ ആരംഭിക്കുന്നത്‌. ഉപവാസവേദിയില്‍ എന്‍ഡിഎ സഖ്യകക്ഷി നേതാക്കളും സന്നിഹിതരാകും. അകാലിദള്‍ നേതാവും പഞ്ചാബ്‌ മുഖ്യമന്ത്രിയുമായ പ്രകാശ്‌ സിങ്‌ ബാദല്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെയും മോഡിക്ക്‌ അഭിവാദ്യമര്‍പ്പിക്കാനെത്തും.

എന്‍ഡിഎ സഖ്യകക്ഷിയല്ലെങ്കിലും ജയലളിതയുടെ എഐഎഡിഎംകെയുടെ പ്രതിനിധികളായി എംപിമാരായ എം. തമ്പിദുരൈയും വി. മൈത്രേയനും നരേന്ദ്രമോഡിയെ സന്ദര്‍ശിക്കും. ബിജെപിയുടെ നേതാക്കളായ എല്‍.കെ. അഡ്വാനി, സുഷമാ സ്വരാജ്‌, അരുണ്‍ ജയ്‌റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്‌, സായിദ്‌ ഷാനവാസ്‌ ഹുസൈന്‍ തുടങ്ങിയവരും മോഡിയെ സന്ദര്‍ശിച്ചു പിന്തുണ അറിയിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക