Image

അംബാസഡര്‍ നിരുപമ റാവുവിന്‌ ഊഷ്‌മളമായ സ്വീകരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 September, 2011
അംബാസഡര്‍ നിരുപമ റാവുവിന്‌ ഊഷ്‌മളമായ സ്വീകരണം
ന്യൂയോര്‍ക്ക്‌: നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍-അമേരിക്കന്‍ അസോസ്സിയേഷന്‍സിന്റെ (എന്‍.എഫ്‌.ഐ.എ.) നേതൃത്വത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ വാഷിംഗ്‌ടണ്‍ ഡി.സി.യിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി.

സ്വീകരണ ചടങ്ങില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രസ്റ്റീ ബോര്‍ഡ്‌ മെംബര്‍ സുധാ കര്‍ത്താ, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, മുന്‍ വൈസ്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം.അനിരുദ്ധന്‍, സെക്രട്ടറി മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍.എഫ്‌.ഐ.എ.യെ പ്രതിനിധീകരിച്ച്‌ ഫൊക്കാന സ്ഥാപക നേതാവും,അഭ്യുദയകാംക്ഷിയും സജീവപ്രവര്‍ത്തകനുമായ പാര്‍ത്ഥസാരഥി പിള്ള അനുമോദന പ്രസംഗം നടത്തി.തനിക്കു ലഭിച്ച സ്വീകരണത്തിനു നന്ദി പ്രകടിപ്പിച്ചതോടൊപ്പം, തന്നില്‍ നിക്ഷിപ്‌തമായിരിക്കുന്ന ദൗത്യം വിജയിപ്പിക്കുവാന്‍ എല്ലാ അമേരിക്കന്‍ പ്രവാസികളുടേയും സഹകരണം അംബാസഡര്‍ അഭ്യര്‍ത്ഥിച്ചു. വിദേശകാര്യവകുപ്പിലെ ദീര്‍ഘകാലത്തെ സേവന പരിചയം അമേരിക്കയും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അംബാസഡര്‍ക്ക്‌ കഴിയുമെന്ന്‌ ഫൊക്കാന നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അംബാസഡര്‍ നിരുപമ റാവുവിന്‌ ഊഷ്‌മളമായ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക