Image

സഞ്‌ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണം: മോഹന്‍ലാല്‍

Published on 23 March, 2013
സഞ്‌ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണം: മോഹന്‍ലാല്‍
കൊച്ചി: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌ മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്നും ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നും മോഹന്‍ ലാല്‍ ഫേസ്‌ബുക്ക്‌ പേജിലൂടെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 20 വര്‍ഷമായി തനിക്ക്‌ ദത്തിനെ അറിയാമെന്നും അദ്ദേഹം മാന്യനും കുടുംബസ്‌നേഹിയും നല്ല പൗരനുമാണെന്നും ലാല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജസ്റ്റിസുമായ മാര്‍കണ്ഡേയ കട്‌ജു ദത്തിന്‌ മാപ്പ്‌ നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞിദിവസങ്ങളില്‍ ബോളിവുഡ്‌ താരങ്ങളും സഞ്‌ജയ്‌ ദത്തിന്‌ മാപ്പുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ മോഹന്‍ലാലും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്‌.
സഞ്‌ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണം: മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക