Image

സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണാഘോഷം 18-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2011
സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണാഘോഷം 18-ന്‌
കണക്‌ടിക്കട്ട്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ സതേണ്‍ കണക്‌ടിക്കട്ട്‌ (മാസ്‌കോണ്‍)ന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 18-ന്‌ ഉച്ചയ്‌ക്ക്‌ 11.30-ന്‌ ബ്രിഡ്‌ജ്‌ പോര്‍ട്ടിലുള്ള സെന്റ്‌ ആന്‍സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിബി ഗ്രിഗറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനപരിചയമുള്ള നല്ലൊരു ടീമിന്റെ പ്രവര്‍ത്തനം ഈ പ്രദേശത്തെ ഉത്സവലഹരിയിലാക്കിയിരിക്കുന്നു. വിവിധയിനം കലാപരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ബിനോജ്‌ ജോസും, നല്ലൊരു ഓണസദ്യയ്‌ക്ക്‌ വട്ടംകൂട്ടുന്ന ജോബിന്‍ കെ. ജോര്‍ജും ആഘോഷങ്ങള്‍ മികവുറ്റതാക്കുമെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനോജ്‌ ജോസ്‌ (203 209 2371), ബിജി തോമസ്‌ (203 856 2664), ജോബിന്‍ ജോര്‍ജ്‌ (203 482 1821). വെബ്‌സൈറ്റ്‌: www.masconn.org വില്‍സണ്‍ പൊറ്റക്കല്‍ അറിയിച്ചതാണിത്‌.
സതേണ്‍ കണക്‌ടിക്കട്ടില്‍ ഓണാഘോഷം 18-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക