Image

ഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെ

അനില്‍ പെണ്ണുക്കര Published on 24 March, 2013
ഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെ
കൊച്ചി: മികച്ച 2012 ലെ മികച്ച നടനായി ഫോമാ തന്നെ തെരെഞ്ഞെടുത്ത്‌ ആദരിക്കുമ്പോള്‍ അത്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ലഭിക്കുന്ന ഒരു വലിയ ആദരവാണെന്ന്‌ നടനും നിര്‍മ്മാതാവുമായ പ്രകാശ്‌ ബാരെ പറഞ്ഞു. ഫോമാ ഏര്‍പ്പെടുത്തിയ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ അംഗീകാരങ്ങളും ഓരോ ഓര്‍മ്മപ്പെടുത്തലാണ്‌. അത്‌ സ്‌നേഹമുള്ള ആളുകള്‍ നല്‍കുമ്പോള്‍ കുറേക്കൂടി ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കും. നിര്‍മ്മിച്ച സിനിമകളും അഭിനയിച്ച സിനിമകളും അധികം അമേരിക്കന്‍ മലയാളികള്‍ കണ്ടിട്ടുണ്ടോയെന്ന്‌ എനിക്കറിയില്ല. എങ്കിലും ഈ ആദരവ്‌ വലിയ ഒരു ബഹുമതിയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്‌ത ഇവന്‍ മേഘരൂപന്‍ എന്ന സിനിമയില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായരെ തന്മയത്തത്തോടെ അവതരിപ്പിച്ചതിനാണ്‌ ഫോമയുടെ പുരസ്‌കാരം ലഭിച്ചത്‌. സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിര്‍മ്മാതാവും പ്രധാന അഭിനേതാവും പ്രകാശ്‌ ബാരെയായിരുന്നു. ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയമായ ജയന്‍ ചെറിയാന്റെ പപീലിയോ ബുദ്ധ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയാണ്‌ പ്രകാശ്‌ ബാരെ. ഇപ്പോള്‍ ബാംഗ്‌ളൂരില്‍ ബിസ്സിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രകാശ്‌ബാരെയ്‌ക്ക്‌ സിനിമ തന്നെയാണ്‌ മനസ്സില്‍.

അമേരിക്കന്‍ മലയാളികളിലെ കലാകാരന്മാരെ തിരിച്ചറിയുവാന്‍ ഫോമാ എപ്പോഴും ശ്രമിക്കാറുണ്ട്‌. തുടര്‍ന്നും ഫോമാ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറാര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ ഇമലയാളിയോടു പറഞ്ഞു.
ഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെഫോമയുടെ അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കുള്ള ആദരവ്‌: പ്രകാശ്‌ ബാരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക