Image

പെട്രോളിന്റെ അധികനികുതി വേണ്ടെന്ന് വെച്ചു; ലിറ്ററിന് 70 പൈസ കുറയും

Published on 17 September, 2011
പെട്രോളിന്റെ അധികനികുതി  വേണ്ടെന്ന് വെച്ചു; ലിറ്ററിന് 70 പൈസ കുറയും

കോഴിക്കോട് : പെട്രോളിന്റെ അധികനികുതി സംസ്ഥാനം വേണ്ടെന്ന് വെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതോടെ പെട്രോളിന് കേരളത്തില്‍ ലിറ്ററിന് 70 പൈസ കുറയും. 69 രൂപ 26 പൈസയാണ് ലിറ്ററിന് കൊച്ചിയിലെ വില. ഇത് 68രൂപ 56 പൈസയായി കുറയും.

അധികനികുതി ഒഴിവാക്കുക വഴി 108 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമാവുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം നാല് മാസത്തിനിടെ 400 കോടി രൂപയുടെ വരുമാനമാണ് ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചത്.

പെട്രോളിന് വില വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ലെന്നും കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും ഇത് പറയാതിരിക്കാന്‍ വയ്യെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക