Image

കേസ് കൊടുക്കണമെങ്കില്‍ റോമിനെതിരെ കൊടുക്കുക (കത്ത്)

Published on 27 March, 2013
കേസ് കൊടുക്കണമെങ്കില്‍ റോമിനെതിരെ കൊടുക്കുക (കത്ത്)
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതക്ക് എതിരെ കേസ് കൊടുക്കാന്‍ ഒരു ലക്ഷം ഡോളര്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക സമാഹരിക്കുന്നു എന്ന് വാര്‍ത്ത കണ്ടു.
കേസുമായി മുന്നോട്ടു പോകുന്നതു ശരിയോ എന്നു ക്‌നാനായ സമുദായം ഒരിക്കല്‍ കൂടി ചിന്തിക്കണമെന്നു അഭ്യര്‍ഥിക്കുന്നു. പള്ളികള്‍ ക്‌നാനായക്കാരുടേതാണെന്നു പറഞ്ഞു വിശ്വാസ വഞ്ചന കാണിച്ചുവെന്നാണു ആരോപണം.
ഇതു ശരിയാണോ? 1986-ല്‍ റോം നല്‍കിയ ഉത്തരവ് പ്രകാരം സ്വവംശ വിവാഹം (എന്‍ഡോഗമി) പാലിക്കാത്തവരെ അമേരിക്കയിലെപള്ളിയില്‍ നിന്നു പുറത്താക്കാന്‍ പാടില്ല. രൂപതക്കു അതേ പാലിക്കാന്‍ പറ്റൂ. അപ്പോള്‍ പിന്നെ ആരു വഞ്ചിച്ചുവെന്നു അറിയേണ്ടതുണ്ട്. പള്ളിയിലെ അംഗത്വം തീരുമാനിക്കാനുള്ള അവകാശം സഭാ നേതുത്വത്തിനാണെന്നതു സഭയിലെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം.
ഇനി കേസ് കൊടുക്കണമെങ്കില്‍ റോമിനെതിരെ കൊടുക്കുക. അവിടെയാണല്ലോ പ്രശ്ങ്ങളുടെ തുടക്കം.
സീറോ മലബാര്‍ രൂപതക്ക് എതിരെ കേസ് കൊടുത്താല്‍ രൂപത കേസ് നടത്തേണ്ടി വരും. അതിനു വലിയ ചിലവു വരും. ആ പണം ഇവിടത്തെ സീറോ മലബാര്‍ അംഗങ്ങള്‍ വഹിക്കേണ്ടി വരും. അതിനിടയാക്കരുത്. ഞങ്ങളെ വെറുതെ വിടുക.
റോമുമായി പ്രശ്‌നമുണ്ടെങ്കില്‍ അവിടെ പോയി തീര്‍ക്കുക. ഞങ്ങള്‍ എന്തു പിഴച്ചു?
ഒരു സീറോ മലബാര്‍ സഭാംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക