Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നിരുന്നതായി വെളിപ്പെടുത്തല്‍

Published on 18 September, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നിരുന്നതായി വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ദേവപ്രശ്‌ന വിധിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന്‌ പറഞ്ഞിരുന്ന നിലവറ തുറന്നിരുന്നതായി സുപ്രീം കോടതി നിയോഗിച്ച സമിതി അംഗം വെളിപ്പെടുത്തി.

നിധിയുടെ മൂല്യം നിര്‍ണയിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ആദ്യം സമിതിയിലെ അംഗങ്ങളാണ്‌ ഏറെ വിവാദമായ ബി നിലവറ ഭാഗികമായി തുറന്നത്‌. സമിതിയിലെ ഒരു അംഗം തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

നിലവറയിലെ വെള്ളിപാത്രങ്ങള്‍ കണ്ടിരുന്നതായും എന്നാല്‍ ഉള്‍ഭാഗത്തെ അറ തുറക്കാന്‍ കഴിഞ്ഞില്ലെന്നും അഡ്വക്കേറ്റ്‌ സുന്ദര്‍രാജിന്റെ പ്രതിനിധിയായി സമിതിയിലുണ്ടായിരുന്ന അംഗം വ്യക്തമാക്കി. വന്‍ സമ്പത്ത്‌ സൂക്ഷിച്ചുവെച്ചുവെന്ന്‌ കരുതപ്പെടുന്ന ബി നിലവറ തുറക്കുന്നയാളുടെ വംശം മുടിയുമെന്നായിരുന്നു ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക