Image

എന്‍.ബി.എ.യുടെ സംഗീത സായാഹ്നം ഹൃദ്യമായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 September, 2011
എന്‍.ബി.എ.യുടെ സംഗീത സായാഹ്നം ഹൃദ്യമായി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍ സ്വാതിതിരുനാള്‍ മഹാരാജാ ആരാധനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശാസ്‌ത്രീയ സംഗീത സായാഹ്നം ഏറെ ഹൃദ്യമായി.

സെപ്‌തംബര്‍ 10 ശനിയാഴ്‌ച വൈകീട്ട്‌ 7:30ന്‌ അസോസ്സിയേഷന്‍ ആസ്ഥാനത്തായിരുന്നു (240-17 ബ്രാഡക്ക്‌ അവന്യൂ, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) സംഗീതനിശ അരങ്ങേറിയത്‌. സംഗീത ലോകത്ത്‌ വിഖ്യാതനായ ശങ്കരന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന്‌ സദസ്യര്‍ ഒന്നടങ്കം ആസ്വദിച്ചു.

സെക്രട്ടറി ജയപ്രകാശ്‌ നായരുടെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ്‌ സുനില്‍ നായര്‍ ശങ്കരന്‍ നമ്പൂതിരിയെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന്‌ മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന സംഗീതസന്ധ്യയില്‍ കര്‍ണ്ണാനന്ദകരവും ശ്രുതിമധുരവുമായ ഗാനങ്ങളിലൂടെ ശങ്കരന്‍ നമ്പൂതിരി സദസ്യരെ ഒന്നടങ്കം സംഗീതസാഗരത്തില്‍ ആറാടിച്ചു. ശ്രോതാക്കളുടെ ആവശ്യപ്രകാരം ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ശാസ്‌ത്രീയ ഗാനങ്ങളും ലളിത ഗാനങ്ങളും അദ്ദേഹം ആലപിച്ചപ്പോള്‍ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ അവ ഏറ്റുവാങ്ങി. ശ്രീമതി വനജ നായരുടെ നന്ദിപ്രകടനത്തോടെ ചടങ്ങ്‌ പര്യവസാനിച്ചു.
എന്‍.ബി.എ.യുടെ സംഗീത സായാഹ്നം ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക