മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അറ്റ്ലാന്റായില്‍ പുതിയ ദേവാലയം
Published on 19 September, 2011
അറ്റ്ലാന്റാ: പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ്
സഭയ്ക്ക് അറ്റ്ലാന്റായില്‍ പുതിയ ദേവാലയം ആരംഭിച്ചു. ഇടവ വികാരി ഫാദര്‍.
ജോണ്സണ് പുഞ്ചകോണത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സെന്റ് മേരീസ് ഇന്ത്യന്‍
ഓര്‍ത്തഡോക്!സ് ഇടവകയുടെ പ്രഥമ പൊതുയോഗം ശ്രീ. തോമസ് ഫിലിപ്പ് ട്രസ്റ്റിയായും
ശ്രീ. പ്രസാദ് ഫിലിപ്പോസ് സെക്രട്ടറിയായുമുള്ള ഒന്‍പതംഗ കമ്മറ്റിയെ
തെരഞ്ഞെടുത്തു.
വൈദീകനായി 19 വര്‍ഷം പൂര്‍ത്തീകരിച്ച ഫാദര്‍. ജോണ്സണ്
പുഞ്ചകോണത്തിനു ശ്രീ കെ. സി ജോര്‍ജ് ഇടവകക്ക് വേണ്ടി അനുമോദനങ്ങള്‍ അര്‍പ്പിച്ചു.
കോലഞ്ചേരി പള്ളിയില്‍ കോടതി വിധി നടപ്പിലാക്കി സമാധാനം നിലനിര്‍ത്തുവാന്‍ കേരള
സര്‍ക്കാര്‍ തയ്യാറാവണമെന്നു സെക്രടറി ശ്രീ. പ്രസാദ് ഫിലിപ്പോസ് അവതരിപ്പിച്ച
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല