Image

പെട്രോള്‍ വില വര്‍ധന: സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ ആരംഭിച്ചു

Published on 19 September, 2011
പെട്രോള്‍ വില വര്‍ധന: സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം: പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ ഇടതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍.

തിങ്കളാഴ്‌ച വാഹന പണിമുടക്ക്‌ നടത്താന്‍ മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ നേരത്തെ തീരുമാനിച്ചിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടനയായ കേരള സ്‌റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷനും രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പെട്രോള്‍ പമ്പുകള്‍ അടച്ച്‌ പ്രതിഷേധിക്കും. പത്രം, പാല്‍, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക