Image

മുന്‍ സെനറ്റര്‍ എഡ്വേഡ്‌ കെന്നഡിയുടെ പുത്രി നിര്യാതയായി

Published on 19 September, 2011
മുന്‍ സെനറ്റര്‍ എഡ്വേഡ്‌ കെന്നഡിയുടെ പുത്രി നിര്യാതയായി
ന്യൂയോര്‍ക്ക്‌: അന്തരിച്ച മുന്‍ സെനറ്റര്‍ എഡ്വേഡ്‌ കെന്നഡിയുടെ പുത്രി കാരാ കെന്നഡി (51) നിര്യാതയായി. ഹൃദയസ്‌തംഭനമായിരുന്ന മരണകാരണം. ഇവര്‍ക്ക്‌ രണ്ടു മക്കളുണ്ട്‌. അര നൂറ്റാണ്ട്‌ സെനറ്റംഗമായിരുന്ന്‌ ജനോപകാരപ്രദമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പിതാവ്‌ എഡ്വേഡ്‌ കെന്നഡിക്കുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്‌, 2009ല്‍ മസ്‌തിഷ്‌കാര്‍ബുദം മൂലം അദ്ദേഹം മരിക്കുന്നതിന്‌ ആഴ്‌ചകള്‍ക്കു മുന്‍പ്‌ കാരയാണ്‌ ഏറ്റുവാങ്ങിയത്‌.

കടുത്ത അര്‍ബുദബാധയില്‍ നിന്ന്‌ വിമുക്‌തി നേടിയശേഷം സാധാരണ ജീവിതം നയിച്ചുവന്ന കാരാ വാഷിങ്‌ടണില്‍ സ്‌ഥിരമായി പോകാറുള്ള ഹെല്‍ത്ത്‌ ക്ലബനുില്‍ ഹൃദയസ്‌തംഭനം മൂലം പെട്ടെന്നു മരിക്കുകയായിരുന്നുവെന്നു സഹോദരന്‍ പാട്രിക്‌ കെന്നഡി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക