Image

പ്രണയവാര്‍ത്ത നിഷേധിച്ച്‌ സാമന്ത

Published on 07 April, 2013
പ്രണയവാര്‍ത്ത നിഷേധിച്ച്‌ സാമന്ത
പ്രണയവാര്‍ത്ത നിഷേധിച്ച്‌ സൂപ്പര്‍ താരം സാമന്ത. സാമന്തയും യുവതാരം സിദ്ധാര്‍ഥും തമ്മിലുളള വിവാഹം ഉടന്‍ നടക്കുമെന്നു വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ വിവാഹം ഉടനില്ലെന്നാണ്‌ സാമന്തയുടെ അഭിപ്രായം.

കഴിഞ്ഞയിടെ സാമന്തയും സിദ്ധാര്‍ത്ഥും ക്ഷേത്രത്തില്‍ പോയതും പൂജാദികര്‍മങ്ങള്‍ നടത്തിയതും. സാമന്തയുടേയും സിദ്ധാര്‍ഥിന്റെയും കുടുംബാംഗങ്ങളും പൂജയില്‍ പങ്കെടുത്തിരുന്നു. പൂജകള്‍ വിവാഹത്തിനുളള മുന്നൊരുക്കങ്ങളാണിതെന്ന്‌ ഇതോടെ ഗോസിപ്പ്‌ പരന്നിരുന്നു.

തന്റെ വിവാഹം ഒരിക്കലും ആരോടും പറയാതെ നടത്തില്ല- സാമന്ത പറയുന്നു. നേരായ രീതിയിലുളള വിവാഹമായിരിക്കുമെന്നു സിദ്ധാര്‍ഥ്‌ നേരത്തേ പറഞ്ഞിരുന്നു.

അതിനു ശേഷം ഒരഭിമുഖത്തിലും വിവാഹത്തിനു തയ്യാറാണെന്നു സിദ്ധാര്‍ഥ്‌ വ്യക്തമാക്കിയിരുന്നു. അപ്പോഴൊന്നും ഇക്കാര്യത്തില്‍ സാമന്ത പ്രതികരിച്ചിരുന്നില്ല. വിവാഹക്കാര്യം വീണ്‌ടും ചര്‍ച്ചയായതോടെയാണു സാമന്ത താന്‍ ഉടന്‍ വിവാഹം കഴിക്കില്ലെന്നു വ്യക്തമാക്കിയത്‌.
പ്രണയവാര്‍ത്ത നിഷേധിച്ച്‌ സാമന്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക