Image

നടി അഞ്‌ജലിയെ കാണാതായി

Published on 10 April, 2013
നടി അഞ്‌ജലിയെ കാണാതായി
ഹൈദരാബാദ്‌: പ്രമുഖ, തെലുങ്ക്‌, തമിഴ്‌ ചലച്ചിത്ര നടി അഞ്‌ജലിയെ (26) കാണാതായി. ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന്ന്‌ തിങ്കളാഴ്‌ച മുതലാണ്‌ അഞ്‌ജലിയെ കാണാതായതെന്ന്‌ പൊലീസ്‌ പറഞ്ഞു.

പണത്തിനു വേണ്ടി അമ്മാവനും അമ്മായിയും നിരന്തരം തന്റെ സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ സഹോദരന്‍ രവി ശങ്കര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരെക്കൂടാതെ ഒരു പ്രൊഡ്യൂസറും പണത്തിന്‌ നിരന്തരം ശല്യം ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഞായറാഴ്‌ച അഞ്‌ജലി ചില തമിഴ്‌ പത്രക്കാരെ വിളിച്ച്‌ തന്നെ അമ്മായി ഭാരതീ ദേവിയും അമ്മാവന്‍ സൂരി ബാബുവും കോളിവുഡ്‌ ഡയറക്ടര്‍ മു കലഞ്‌ജിയവും പണത്തിനു വേണ്ടി പീഡിപ്പിക്കുകയാണെന്ന്‌ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സഹോദരിയെ കാണാതായത്‌. രവി പരാതിയില്‍ പറയുന്നു.

പതിനഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ അഞ്‌ജലി തനിക്കൊപ്പമാണ്‌ താമസിക്കുന്നതെന്നും താന്‍ അവളെ ദത്തെടുത്തിരുന്നുവെന്നുമാണ്‌ അമ്മായി ഭാരതീ ദേവിയുടെ അവകാശ വാദം. ബോളിവുഡ്‌ ഹിറ്റ്‌ ബോല്‍ ബച്ചന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക്‌ റീമേക്കിംഗില്‍ അഭിനയിച്ചുവരികയാണ്‌. ഷൂട്ടിംഗിന്‌ നാലു ദിവസം മുന്‍പാണ്‌ ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ എത്തിയത്‌. അമ്മാവന്‍ സൂരി ബാബുവിനൊപ്പമാണ്‌ ഹോട്ടലില്‍ എത്തിയിരുന്നത്‌. തിങ്കളാഴ്‌ച അഞ്‌ജലി ഹോട്ടലില്‍ നിന്ന്‌ പോയതാണ്‌. പിന്നെ കണ്ടിട്ടില്ല. സെല്‍ ഫോണ്‍ ഓഫാണ്‌. എന്നാല്‍ സൂരി ബാബു ഇക്കാര്യം പൊലീസിനെ അറിയിക്കാതെ ചെന്നൈക്ക്‌ മടങ്ങുകയായിരുന്നുവെന്ന്‌ രവി ശങ്കര്‍ പരാതിയില്‍ പറയുന്നു.

ആന്ധ്രയിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയാണ്‌ അഞ്‌ജലിയുടെ സ്വദേശം. അങ്ങാടിത്തെരു എന്ന തമിഴ്‌ സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലെ നായികയായിരുന്നു.
നടി അഞ്‌ജലിയെ കാണാതായിനടി അഞ്‌ജലിയെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക