Image

വിഷ്‌ണുനാഥ്‌ എംഎല്‍എയ്‌ക്ക്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
വിഷ്‌ണുനാഥ്‌ എംഎല്‍എയ്‌ക്ക്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ സ്വീകരണം നല്‍കുന്നു
ന്യൂജേഴ്‌സി: അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിന്‌ എത്തിയ ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥിന്‌ ഇന്തോ-അമേരിക്കന്‍ മലയാളി ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ (ഐ.എ.എം.സി.സി) നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ വെച്ച്‌ സ്വീകരണം നല്‍കുന്നു.

സെപ്‌റ്റംബര്‍ 23-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ന്യൂജേഴ്‌സിയിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യാ റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തുന്ന സ്വീകരണ യോഗത്തില്‍, അമേരിക്കയിലെ മലയാളി ബിസിനസ്‌ സംരംഭകരും, വിവിധ സാമൂഹിക-സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കും. തദവസരത്തില്‍ ന്യൂജേഴ്‌സിയിലുള്ള മലയാളി ബിസിനസുകാരുടെ പുതിയ അംഗത്വ വിതരണ ഉദ്‌ഘാടനവും നടത്തപ്പെടുന്നതാണ്‌.

ഇന്തോ അമേരിക്കന്‍ മലയാളി ചേംബറില്‍ ചേരുവാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രസിഡന്റ്‌ റോയി എണ്ണച്ചേരില്‍ (914 656 9248), സെക്രട്ടറി ജിന്‍സ്‌മോന്‍ സക്കറിയ (516 776 7051), ട്രഷറര്‍ പോള്‍ കറുകപ്പള്ളില്‍ (845 553 5671) എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടുക.
വിഷ്‌ണുനാഥ്‌ എംഎല്‍എയ്‌ക്ക്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക