Image

ജനവിധി അംഗീകരിക്കുന്നില്ല: രമേശ്‌ ചെന്നിത്തല

Published on 27 May, 2011
ജനവിധി അംഗീകരിക്കുന്നില്ല: രമേശ്‌ ചെന്നിത്തല
ഹരിപ്പാട്‌: യു.ഡി.എഫിന്‌ അനുകൂലമായ ജനവിധിയെ സിപിഎം അംഗീകരിക്കുന്നില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പുസമയത്ത്‌ വര്‍ഗീയകക്ഷികളെന്ന്‌ അവര്‍ വിശേഷിപ്പിക്കുന്നവരെ തലയില്‍ മുണ്‌ടിട്ട്‌ കാണാന്‍ പോകുന്ന സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ്‌ വര്‍ഗീയകക്ഷികളുമായി ഒത്തുപോകുന്നെന്നു പറയുന്നത്‌ ലജ്ജാകരമാണ്‌. 100 സീറ്റുമായി ഭരണത്തിലെത്തിയ എല്‍ഡിഎഫിന്‌ വന്‍ പതനമാണുണ്‌ടായത്‌. മൂന്നു തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനു തിരിച്ചടി കിട്ടിയിട്ടും ഭൂരിപക്ഷത്തിന്റെ പേരില്‍ ജനത്തെ പിണറായി വിജയന്‍ കബളിപ്പിക്കുകയാണ്‌. കേരളത്തിലും ബംഗാളിലും സിപിഎമ്മിന്റെ അടിത്തറ ഇളകിയെന്നും രമേശ്‌ പറഞ്ഞു. ഹരിപ്പാട്ട്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക