Image

പ്രഭുദേവ ചിത്രത്തില്‍ നയന്‍താര നായിക?

Published on 12 April, 2013
പ്രഭുദേവ ചിത്രത്തില്‍ നയന്‍താര നായിക?
മുന്‍കാമുകി നയന്‍താരയെ നായികയാക്കി നടനും സംവിധായകനുമായ പ്രഭുദേവ ഒരു ബോളിവുഡ്‌ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. നയന്‍താരയെ നായികയും സല്‍മാന്‍ ഖാനെ നായകനുമാക്കി എടുക്കാനുദ്ദേശിക്കുന്ന സിനിമയുടെ ജോലികള്‍ 2014 ആദ്യം തുടങ്ങാനാണത്രേ പ്രഭുദേവയുടെ പദ്ധതി.

പ്രഭുദേവയുടെ നയനും ഒന്നിച്ചുതാമസിക്കുകയും ഒടുവില്‍ വിവാഹത്തിനു തൊട്ടുമുന്‍പ്‌ പിരിയുകയും ചെയ്‌തിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിമാരില്‍ ഒരാളായ നയന്‍സിന്റെ മാര്‍ക്കറ്റ്‌ വാല്യു തന്റെ പുതിയ ഹിന്ദി ചിത്രത്തിനു ഗുണകരമാകുമെന്നാണു പ്രഭുദേവ വിശ്വസിക്കുന്നത്‌. ഇപ്പോള്‍ ശ്രുതി ഹാസന്‍ നായികയാകുന്ന രമൈയ്യ വസ്‌താവയ്യ എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിലാണു പ്രഭുദേവ.
പ്രഭുദേവ ചിത്രത്തില്‍ നയന്‍താര നായിക?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക