Image

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 30 ലക്ഷംരൂപ പിടികൂടി

Published on 20 September, 2011
രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 30 ലക്ഷംരൂപ പിടികൂടി
വാളയാര്‍ ‍: രേഖകളില്ലാതെ കാറില്‍ കടത്തിയ മുപ്പതുലക്ഷം രൂപ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റുചെയ്തു. പയ്യന്നൂര്‍ സ്വദേശി മുഹമ്മദുകുഞ്ഞ്, ആലപ്പുഴ സ്വദേശി പ്രതീഷ് കുമാര്‍ ‍, പാലക്കാട് സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍നിന്നു മൂവാറ്റുപുഴയിലേക്കു കൊണ്ടുപോകുകയായിരുന്നു പണമെന്നും സ്വര്‍ണം വിറ്റ തുകയാണെന്നുമാണ് ഇവര്‍ എക്‌സൈസ് സംഘത്തോടു പറഞ്ഞത്. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായി മറുപടി പറയുന്നത് സംശയങ്ങള്‍ക്കിട നല്‍കി. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്തത് കുഴല്‍പ്പണമാണെന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് കെഎല്‍ 42.ബി 222 നമ്പര്‍ ഇന്നോവ കാറില്‍ പണം കടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക