Image

കസ്റ്റഡി പീഡനക്കേസ്: തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം

Published on 20 September, 2011
കസ്റ്റഡി പീഡനക്കേസ്: തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം
കൊച്ചി: ആലപ്പുഴ കസ്റ്റഡി പീഡനക്കേസുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. തച്ചങ്കരി പ്രതിയായ കേസിന്റെ നടപടികള്‍ വൈകിപ്പിക്കുന്നതിന് പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.

അയല്‍വാസിയായ സ്ത്രീ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആലപ്പുഴ എ.എസ്.പി ആയിരുന്ന തച്ചങ്കരി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നുകാണിച്ച് പുന്നപ്ര സ്വദേശി പ്രകാശനാണ് കേസ് നല്‍കിയത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തില്‍ പ്രകാശന് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക