Image

നടി അഞ്‌ജലി പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി

Published on 13 April, 2013
നടി അഞ്‌ജലി പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി
ഹൈദരാബാദ്‌: കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ നിന്ന്‌ കാണാതായ തെന്നിന്ത്യന്‍ നടി അഞ്‌ജലി ഹൈദരാബാദിലെ പൊലീസ്‌ സ്‌റ്റേഷനിലെത്തി. ടെന്‍ഷന്‍ മൂലം അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയായിരുന്നുവെന്നാണ്‌ നടി പോലീസിനെ അറിയിച്ചത്‌. താന്‍ ഉടന്‍ ആരംഭിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ്‌ തിരിച്ചെത്തിയതെന്ന്‌ അഞ്‌ജലി പറഞ്ഞു.

ഹൈദരാബാദ്‌ ജൂബിലി ഹില്‍സ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ നടി നേരിട്ടെത്തുകയായിരുന്നു. അഞ്‌ജലിയെ കാണാനില്ലെന്ന്‌ വളര്‍ത്തമ്മ ഭാരതിദേവി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വളര്‍ത്തമ്മയും സഹോദരനും ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്‌ചക്കകം നടിയെ കണ്ടെത്തണമെന്ന്‌ കോടതി പോലീസിനോട്‌ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച മുതലാണ്‌ നടി അഞ്‌ജലിയെ കാണാതായത്‌. മാതൃസഹോദരി ഭാരതിദേവിയുടെ പീഡനം സഹിക്കവയ്യാതെയാണ്‌ നാടു വിട്ടതെന്നും ബുധനാഴ്‌ച ഹൈദരാബാദിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്ന്‌ അഞ്‌ജലി തന്നെ അറിയിച്ചിരുന്നു.
നടി അഞ്‌ജലി പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക