Image

കരിയാറ്റി മെത്രാപ്പോലീത്തായുടെ 225-ാം ചരമ വാര്‍ഷിക സമാപനം

Published on 20 September, 2011
കരിയാറ്റി മെത്രാപ്പോലീത്തായുടെ 225-ാം ചരമ വാര്‍ഷിക സമാപനം

മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ 225-ാം ചരമ വാര്‍ഷികത്തിന്റെയും പുനസംസ്‌കരണത്തിന്റെ 50-ാം വാര്‍ഷികത്തിന്റേയും സമാപനം ആലങ്ങോട് സെന്റ് മേരീസ് ദേവാലയത്തില്‍ നടന്നു. ഞായറാഴ്ച രാവിലെ വലപ്പാടു നിന്നും കരിയാറ്റി ഫാമിലി അസോസിയേഷന്റേയും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നും സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റേയും നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥയാത്രകള്‍ക്ക് വാദ്യമേളങ്ങളോടെ ദേവാലയകവാടത്തില്‍ ഫാദര്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടന്നു.

ഫാ.വിന്‍സെന്റ് നെടുങ്ങാട്(മൂവാറ്റുപുഴ), ഫാ.ആന്റണി കൊഴുവനാല്‍ (പാലാ), ഫാ.ബൈജു മുളക്കല്‍ (കോട്ടയം), ഫാ.ജോബി പൂവത്തിങ്കല്‍ (ഇടുക്കി), ഫാ.ജോര്‍ജ് അപ്പാശേരി വി.സി(എറണാകുളം), ഫാ.റിജു പഴയാറ്റില്‍ (ഇരിങ്ങാലക്കുട)എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഫാദര്‍ തോമസ് പുതുശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനം മാര്‍ ജെയിംസ് പഴയാറ്റില്‍ ഉല്‍ഘാടനം ചെയ്തു. ക്രൈസ്തവ സഭയിലും ഭാരത സമൂഹത്തിലും വൈദേശികാധിപത്യത്തിന് എതിരെ സ്വാതന്ത്ര്യചിന്തക്ക് വിത്തുപാകിയ മഹാപുരുഷനായിരുന്നു മാര്‍ കരിയാറ്റി മെത്രാപ്പോലീത്തയെന്നും കുറച്ചുകാലം കൂടി അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ഭാരതത്തിലെ ക്രൈസ്തവ ചരിത്രം ഇതാകുമായിരുന്നില്ലെയെന്നും അദ്ദേഹം ചൂണ്ടികാട്ടി. കെ.സി.ബി.അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ , കെ.വി.പോള്‍ , സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ , ജോണ്‍ കച്ചിറമറ്റം, കെ.കെ.ജോസ് കരിയാറ്റി, ഷെവ.സിബി വാണിയപ്പുരക്കല്‍ , ജോണി മേനാച്ചേരി, ആന്റണി മാഞ്ഞൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഡ്വ.ജോസ് വിതയത്തില്‍

കരിയാറ്റി മെത്രാപ്പോലീത്തായുടെ 225-ാം ചരമ വാര്‍ഷിക സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക