Image

താന്‍ നരേന്ദ്രമോഡിയെ പ്രശംസിച്ചില്ല: മെഹ്‌ബൂബ മുഫ്‌തി

Published on 20 September, 2011
താന്‍ നരേന്ദ്രമോഡിയെ പ്രശംസിച്ചില്ല: മെഹ്‌ബൂബ മുഫ്‌തി
ന്യൂദല്‍ഹി: താന്‍ നരേന്ദ്രമോഡിയെ പ്രശംസിച്ച്‌ സംസാരിച്ചില്ലെന്ന്‌ പി. ഡി. പി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി പ്രസ്‌താവിച്ചു. ഇത്‌ സംബന്ധിച്ച്‌ ബി. ജെ. പി നേതാവ്‌ സുഷമാ സ്വരാജിന്‍െറ പ്രസ്‌താവന അപഹാസ്യമാണെന്നും അവര്‍ പറഞ്ഞു. മെഹ്‌ബൂബയുടെ സംസാരത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല നിശിതമായി വിമര്‍ശിച്ചു. ദേശീയോദ്‌ഗ്രഥന സമിതിയുടെ യോഗത്തില്‍ മെഹ്‌ബൂബ മോഡിയെ അനുകൂലിച്ച്‌ സംസാരിച്ചുവെന്ന സുഷമാ സ്വരാജിന്‍െറ പ്രസ്‌താവന കശ്‌മീര്‍ രാഷ്ട്രീയത്തില്‍ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്‌.

നരേന്ദ്ര മോഡിയുടെ ഉപവാസം അവസാനിപ്പിക്കുന്ന അവസരത്തില്‍ നടത്തിയ പ്രസംഗത്തിലാണ്‌ സുഷമ സ്വരാജ്‌ മെഹ്‌ബൂബയെ കുറിച്ച്‌ പരാമര്‍ശിച്ചത്‌. സുഷമയുടെ വാദം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന്‌ മെഹ്‌ബൂബ വാദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക