Image

ഐക്യരാഷ്‌ട്രസഭാ സമ്മേളനം: മന്‍മോഹന്‍സിംഗ്‌ ന്യൂയോര്‍ക്കിലേക്ക്‌

Published on 20 September, 2011
ഐക്യരാഷ്‌ട്രസഭാ സമ്മേളനം: മന്‍മോഹന്‍സിംഗ്‌ ന്യൂയോര്‍ക്കിലേക്ക്‌
ന്യൂഡല്‍ഹി: വരുന്ന ശനിയാഴ്‌ച ആരംഭിക്കുന്ന ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ നാളെ ന്യൂയോര്‍ക്കിലേക്കു യാത്രയാകും. വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്‌ജന്‍ മത്തായി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.

സമ്മേളനത്തില്‍ സുരക്ഷാ സമിതിയിലെ പരിഷ്‌കാരങ്ങള്‍ക്കും തീവ്രവാദത്തിനെതിരായ ആഗോള പോരാട്ടത്തിന്‌ മാര്‍ഗരേഖയുണ്ടാക്കുന്നതിനും ഇന്ത്യ സമ്മര്‍ദം ചെലുത്തും. കൂടാതെരാജ്യാന്തര സുരക്ഷ, സമാധാന പാലനം എന്നിവ ലക്ഷ്യമാക്കി ഇന്ത്യ ഉള്‍പ്പെടെയുള്ള ജി- നാല്‌ രാജ്യങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പരിഷ്‌കരണങ്ങള്‍ക്കായി ശ്രമം നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക