Image

അമര്‍കാന്ത്‌, ശ്രീലാല്‍ ശുക്‌ള, ചന്ദ്രശേഖര കമ്പര്‍ എന്നിവര്‍ക്ക്‌ ജ്ഞാനപീഠം

Published on 20 September, 2011
അമര്‍കാന്ത്‌, ശ്രീലാല്‍ ശുക്‌ള, ചന്ദ്രശേഖര കമ്പര്‍ എന്നിവര്‍ക്ക്‌ ജ്ഞാനപീഠം
ന്യൂഡല്‍ഹി: പ്രശസ്‌ത ഹിന്ദി സാഹിത്യകാരന്മാരായ അമര്‍കാന്ത്‌, ശ്രീലാല്‍ ശുക്‌ള എന്നിവര്‍ക്കും കന്നട എഴുത്തുകാരന്‍ ചന്ദ്രശേഖര കമ്പര്‍ക്കും ജ്ഞാനപീഠം ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ജ്ഞാനപീഠ പുരസ്‌ക്കാരം ഇന്നലെ ഒന്നിച്ചു പ്രഖ്യാപിക്കുകയായിരുന്നു. 2009ലെ അവാര്‍ഡ്‌ അമര്‍കാന്തും ശ്രീലാല്‍ ശുക്‌ളയും പങ്കിട്ടപ്പോള്‍ 2010ലെ പുരസ്‌ക്കാരം ചന്ദ്രശേഖര കമ്പര്‍ നേടി.

ചന്ദ്രശേഖര കമ്പറിലൂടെ കന്നഡ സാഹിത്യം എട്ടാം തവണയാണ്‌ ജ്ഞാനപീഠം കയറുന്നത്‌. ഗിരീഷ്‌ കര്‍ണാഡിന്‌ ശേഷം 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ ഇപ്പോഴത്തെ പുരസ്‌ക്കാരം.86കാരനായ അമര്‍കാന്ത്‌ പ്രമുഖ ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്‌.

ഹാതിയാരെ, ദോപാഹര്‍ കാ ഭോജന്‍, ദിപ്‌തീ കലാക്താരി തുടങ്ങിയ ചെറുകഥകള്‍ വിവിധ സര്‍വകലാശാലകളിലെ പാഠപുസ്‌തകമാണ്‌.ഉത്തര്‍പ്രദേശിലെ പ്രമുഖ എഴുത്തുകാരനായ ശ്രീലാല്‍ ശുക്‌ളയും 86ാം വയസിലാണ്‌ ജ്ഞാനപീഠം ലഭിച്ചത്‌.

മലയാളത്തില്‍ നിന്നും കവി സച്ചിദാനന്ദന്‍ ഉള്‍പ്പടെയുള്ള എട്ടംഗ സമിതിയാണ്‌ ജ്ഞാനപീഠ ജേതാക്കളെ തെരഞ്ഞെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക