Image

ഗ്യാംഗ്‌സ്റ്റര്‍: മമ്മൂട്ടി, മീരാ ജാസ്‌മിന്‍ മുഖ്യവേഷത്തില്‍

Published on 17 April, 2013
ഗ്യാംഗ്‌സ്റ്റര്‍: മമ്മൂട്ടി, മീരാ ജാസ്‌മിന്‍ മുഖ്യവേഷത്തില്‍
ആഷിക്‌ അബു സംവിധാനം ചെയ്യുന്ന ഗ്യാംഗ്‌സ്റ്റര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയും, മീരാ ജാസ്‌മിനും പ്രധാന വേഷത്തിലെത്തുന്നു. അക്‌ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി അവതരിപ്പിക്കുക. മീരാ ജാസ്‌മിനാണ്‌ മമ്മൂട്ടിയുടെ ജോഡിയായെത്തുക.

ചുരുങ്ങിയ കാലം കൊണ്ട്‌ മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ ഫഹദ്‌ ഫാസിലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. `ടാ തടിയാ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. തമിഴ്‌ നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടങ്കടി എന്നിവരുടെ സാന്നിദ്ധ്യവും ഗ്യാംഗ്‌സ്റ്ററിന്‍റെ മറ്റൊരു ആകര്‍ഷണമാണ്‌. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒരേ കടല്‍ എന്ന സിനിമയില്‍ മമ്മൂട്ടിയും മീരയും ജോഡികളായി അഭിനയിച്ചിരുന്നു.
ഗ്യാംഗ്‌സ്റ്റര്‍: മമ്മൂട്ടി, മീരാ ജാസ്‌മിന്‍ മുഖ്യവേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക