Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ഓണാഘോഷം ശ്രദ്ധേയമായി

ജോര്‍ജ്‌ തോട്ടപ്പുറം Published on 21 September, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ഓണാഘോഷം ശ്രദ്ധേയമായി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. സെപ്‌റ്റംബര്‍ 10-ാം തീയതി ശനിയാഴ്‌ച താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയോട്‌ ആരംഭംകുറിച്ച ഓണാഘോഷം ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ഉദ്‌ഘാടനം ചെയ്‌തു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട ഘോഷയാത്രയും, മാവേലിയുടെ സന്ദര്‍ശനവും ഏവര്‍ക്കും ഓണത്തിന്റെ നല്ല ഓര്‍മ്മകളാണ്‌ സമ്മാനിച്ചത്‌. ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ ഡാന്‍സ്‌ ട്രൂപ്പുകളുടെ നേതൃത്വത്തില്‍ മുന്നൂറില്‍പ്പരം കലാകാരന്മാരും, കലാകാരികളും പങ്കെടുത്ത കലാപരിപാടികള്‍ ഓണാഘോഷ പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി.

കലാമത്സരത്തില്‍ കലാതിലകം, കലാപ്രതിഭ, റൈസിംഗ്‌ സ്റ്റാര്‍ എന്നിവര്‍ക്കുള്ള ട്രോഫികള്‍ ഓണാഘോഷ പരിപാടിയില്‍ വിതരണം ചെയ്‌തു. ബാസ്‌ക്കറ്റ്‌ബോള്‍, ചീട്ടുകളി, ചെണ്ടമേള മത്സരം എന്നീ വിഭാഗത്തില്‍ വിജയികളായവര്‍ക്ക്‌ ട്രോഫിയും, ക്യാഷ്‌ അവാര്‍ഡും നല്‍കി. സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം എം.സി.യായിരുന്നു. ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ റോയി നെടുങ്ങോട്ടില്‍ കൃതജ്ഞത പറഞ്ഞു. ആഘോഷ പരിപാടികള്‍ക്ക്‌ ജെസ്സി റിന്‍സി, അഗസ്റ്റിന്‍ കരികുറ്റി, ജെയിംസ്‌ കട്ടപ്പുറം, സണ്ണി വള്ളിക്കളം, ആഷ്‌ലി ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ, സ്റ്റാന്‍ലി കളരിക്കമുറി, ടോമി അമ്പേനാട്ട്‌, ലെജി പട്ടരുമഠത്തില്‍, രഞ്‌ജന്‍ എബ്രഹാം, ജോഷി വള്ളിക്കളം, സാബു കട്ടപ്പുറം, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, ലീലാ ജോസഫ്‌, അലക്‌സ്‌ പായിക്കാട്ട്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ചിക്കാഗോ മലയാളി അസോസിയേഷന്‍ഓണാഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക