Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം രൂപീകരിച്ചു

ജോര്‍ജ്‌ തോട്ടപ്പുറം Published on 21 September, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം രൂപീകരിച്ചു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം രൂപീകരിച്ചു. 26-ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ ചൈനാടൗണ്‍ റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തിലാണ്‌ വിമന്‍സ്‌ ഫോറം രൂപീകരിച്ചത്‌.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജെസ്സി റിന്‍സി ജനറല്‍ കോര്‍ഡിനേറ്ററായും, സുജ കൊല്ലാലപ്പാറ, മേഴ്‌സി കളരിക്കമുറി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി ജയ കുളങ്ങര, മോളി സക്കറിയ, ലിസ്സി തോട്ടപ്പുറം, ലീലാ ജോസഫ്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌, ലില്ലി രഞ്‌ജന്‍, ഷേര്‍ലി ചൂട്ടുവേലില്‍, സിബില്‍ ഫിലിപ്പ്‌, ഡെല്ല നെടിയകാലായില്‍, ജൂബി വള്ളിക്കളം, അനി വാച്ചാച്ചിറ, ഷൈനി പട്ടരുമഠത്തില്‍, ഷേര്‍ലി കണ്ടാരപ്പള്ളി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വരുന്ന ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളെക്കുറിച്ച്‌ യോഗത്തില്‍ സജീവമായി ചര്‍ച്ച ചെയ്‌തു. ചിക്കാഗോ മലയാളി വനിതകളെ സജീവമായി പ്രവര്‍ത്തന മണ്‌ഡലത്തില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിരിക്കുന്ന വിമന്‍സ്‌ ഫോറത്തിന്‌ ഫൊക്കാനാ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കളരിക്കമുറി, ഫോമാ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, ഫൊക്കാനാ റീജിണല്‍ വൈസ്‌ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌, ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍ റോയി നെടുങ്ങോട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു.

മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം, ജോ.സെക്രട്ടറി ജോജോ വെങ്ങാന്തറ, ജോ.ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കന്‍, രഞ്‌ജന്‍ എബ്രഹാം, അലക്‌സ്‌ പായിക്കാട്ട്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക