Image

അപകീര്‍ത്തി കേസ്‌: വിജയകാന്ത്‌ കോടതിയില്‍ കീഴടങ്ങി

Published on 18 April, 2013
അപകീര്‍ത്തി കേസ്‌: വിജയകാന്ത്‌ കോടതിയില്‍ കീഴടങ്ങി
ചെന്നൈ: അപകീര്‍ത്തി കേസില്‍ തമിഴ്‌ സിനിമയിലെ പ്രശസ്‌ത നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത്‌ കോടതിയില്‍ കീഴടങ്ങി. തമിഴ്‌നാട്‌ സര്‍ക്കാര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി

വിജയകാന്തിനെതിരെ തിരുനെല്‍വേലി കോടതി ഇന്നലെ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്തിനെ ജൂണ്‍ അഞ്ചിനു മുന്‍പായി അറസ്‌റ്റ്‌ ്‌ചെയ്‌ത്‌ ഹാജരാക്കണമെന്നാണു കോടതി ഇന്നലെ ഉത്തരവിട്ടത്‌. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ജയലളിതയ്‌ക്കെതിരെ ഒരു പൊതുയോഗത്തില്‍ വിജയകാന്ത്‌ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാണു കേസ്‌.
അപകീര്‍ത്തി കേസ്‌: വിജയകാന്ത്‌ കോടതിയില്‍ കീഴടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക