Image

കലികാലത്തിനു കലിയടങ്ങുവാന്‍

ജോര്‍ജ് നടവയല്‍ Published on 21 September, 2011
കലികാലത്തിനു കലിയടങ്ങുവാന്‍
"അവള്‍ നിന്റേതു മാത്രമാണ്".

ആ ഇടിനാദം
ഗബ്രിയേല്‍ മാലാഖയുടേതായിരുന്നില്ലേ?

വചനം മാംസമാകുമെന്ന്
ഇനിയും നീ അറിയാത്തതെന്തേ?

വചനമാണുണ്ണീ മാംസമാകുക;
അതിനോടാണോമനേ
രക്തവും മജ്ജയും ഇണചേരുക.
അങ്ങനെയാണു സഖേ
നൂറു നൂറു മാംസപുഷ്പങ്ങള്‍ വിരിയുക.

നീ ശങ്കിക്കോ
അവളില്‍ ദൈവം സംപ്രീതനാണ്.
അവളുടെ കരം ഗ്രഹിക്കാന്‍
നീ മടിക്കരുത്.

വൃന്ദാവനിയിലെ
ശോശന്ന പുഷ്പങ്ങള്‍ പോലെയാണ്
ആത്മകന്യാത്വം പുലര്‍ത്തുന്ന എന്റെ ഓമന.

നീലജലാശയത്തിലെ
സ്വര്‍ണ്ണ മത്സ്യങ്ങള്‍പോലെയാണ്
അവളുടെ കണ്ണുക
ള്‍ ‍.

അവളുടെ കേശാകാരം
വയനാടന്‍ മലഞ്ചെരുവിലെ
ഇല്ലിമുളം കാട്ടില്‍നിന്നിറങ്ങി വരുന്ന
മത്തഗജങ്ങള്‍ പോലെ.

കബനീ നദിയിലെ
വെള്ളാരം കല്ലുകള്‍ പോലെ
നക്ഷത്രവെളിച്ചം തുള്ളുന്നതാണ്
അവളുടെ ദന്ത നിരക
ള്‍ ‍.

ചക്രവാളങ്ങളില്‍ കാളുന്ന
കാട്ടു തീ പോലെ
അവളുടെ അധരങ്ങള്‍ .


അവളുടെ മൊഴികള്‍
പാലാഴിപോലെ
അമൃതിറ്റുന്നത്.

അസ്സാം സമതലങ്ങളിലെ
ആപ്പിള്‍പ്പഴം പോലെ
അവളുടെ കവിളുക
ള്‍ ‍.

കുടകുമലപോലെ
അമൃതകുംഭങ്ങളാണവളുടെ
സ്തനങ്ങദ്വയങ്ങ
ള്‍ ‍.

ബെര്‍മൂടയിലെ
ചുഴിമലരി പോലെ
അവളുടെ നാഭി.

വിരിഞ്ഞ താമരപോലെയാണ്
അവളുടെ ജഘനങ്ങള്‍ .

താജ്മഹലിന്റെ
താഴികക്കുടമാണവളൂടെ
നിതംബങ്ങ
ള്‍ ‍.

''സമയമാകും മുമ്പ്
അവളോടുള്ള എന്റെ പ്രേമം
ഇളക്കിവിട്ടതാരാണ്'' ?


''എന്റെ ഓമനേ, എന്റെ സുന്ദരീ
എഴുന്നേല്‍ക്കൂക, ഇറങ്ങി വരിക
ഞാന്‍ നിന്റെ സ്വരമൊന്നു കേള്‍ക്കട്ടേ.
നിന്റെ സ്വരം മധുരമാണ്:
നിന്റെ മുഖം മനോഹരമാണ്''

ദൈവദൂതാ നീ
അവളോടൂ പറയുക
എന്റെ ഭാവനകള്‍
യാഥാര്‍ത്ഥ്യത്തിലേക്കുള്ള
ബീജ വാപിനികളാണെന്ന്.

നാളത്തെ രൂപങ്ങള്‍
ഇന്നത്തെ ഭാവനകളില്‍ നിന്നാണ്
വിരിയുന്നതെന്ന്;


നാളെ ഇളക്കിക്കളിക്കേ
കുന്ന
കുഞ്ഞിളം പാദങ്ങള്‍
ഇന്നത്തെ വികാരഭാവനകളില്‍ നിന്നാണ്
മലരുന്നതെന്ന്.

അവളോടു പറയുക ദൈവദൂതാ
അവിലും മലരും കലരും പോലെ
അവളും ഞാനും ചേരുമ്പോള്‍
കലികാലത്തിനുകലിയടങ്ങുമെന്ന്.

ജീര്‍ണ്ണകബന്ധങ്ങള്‍
ഹൃദയ ആഗ്രയിലൂടൊഴുകുന്നൂ.

ആത്മലാവണ്യമേ, പ്രിയ സഖീ,
യമുനാതീരത്ത് വാണരുളിയ
നിന്റെ പവിഴാധരത്തേന്‍
നുകരുകയാണ് ഇനിയീ
ശോചനീയതയ്ക്ക് മറുമരുന്ന്.

നിന്റെ കണ്ണുകളില്‍ വിരിയൂന്ന
രതിഭാവമുഴുത്തിങ്കളും
നിന്റെ മുടിയിഴകളില്‍തിരയിടുന്ന
സംയോഗ കാളിന്ദിയും
തമ്മില്‍ത്തമ്മില്‍ കണ്ണാടിനോക്കുംപൊലെ
നാഗഫണം വിരിച്ചിണചേര്‍ന്നതില്‍
അലിഞ്ഞുലഞ്ഞാടടുന്നതെത്ര മോഹനം!

ഈരേഴുപതിനാലു ലോക കാന്തി വിളങ്ങും
ആലിംഗന സുഖശാന്തിത്തിരകളില്‍
ആമഗ്നമാകുമെന്‍ഹൃദയ തന്ത്രികളില്‍
വിരല്‍ താളമായി
നീ വിരിയുകെന്ന് പഠിപ്പിക്കുവാന്‍
ഒരു ഗുരുനാഥനെപ്പോലെ ഞാന്‍
കലികാലത്തിനു കലിയടങ്ങുവാന്‍കലികാലത്തിനു കലിയടങ്ങുവാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക