Image

ഈ യുഗത്തിനു വേണ്ടത് കാപട്യ രഹിതമായ ആത്മീയത - ആഡ്രൂസ് സി.

Published on 20 April, 2013
ഈ യുഗത്തിനു വേണ്ടത് കാപട്യ രഹിതമായ ആത്മീയത - ആഡ്രൂസ് സി.

ഈ ലോകത്ത് അനേകം ധാര്‍മ്മിക, രാഷ്ട്രീയ, മത, വേദ, ചിന്തകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ സമാധാനമില്ലായ്മ, പക, വിദ്വേഷം എന്നിവ ദിനം തോറും ഭൂമിയില്‍ പെരുകി വരുന്നതായി കാണുന്നു. തന്‍നിമിത്തം മനുഷ്യ ജീവിതം മാത്രമല്ല, മറ്റു ജീവജാലങ്ങളുടെയും ജീവിതങ്ങള്‍ ദുഷ്ക്കരമാവുകയും അവ വംശനാശത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്ന ഭീകര അവസ്ഥയാണ് നിലവിലുള്ളത്. നിലവിലുള്ള മത, രാഷ്ട്രീയ ഈശ്വര വിശ്വാസങ്ങള്‍ ഭൂമിയില്‍ സമാധാനം പ്രചരിപ്പിക്കുന്നതിനു പകരം എന്‍റെ മതം, എന്‍റെ രാഷ്ട്രീയം, എന്‍റെ വിശ്വാസം മുതലായ സ്വാര്‍ത്ഥ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നു. ഇവയുടെ നേതാക്കള്‍ ഈശ്വരന്‍ എന്ന ചിന്തയെ ആധുനീകതയുമായി കൂട്ടിക്കുഴച്ചു, ധാര്‍മ്മികതയുടെയും ആത്മീയതയുടെയും കാവല്‍ ഭടന്മാരായി മാറി. ഈശ്വര ചിന്തയും, ആത്മീയതയും ധാര്‍മ്മീകതയും ഒന്നാണ് എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

സൗരയൂഥത്തിനപ്പുറം ഉപഗ്രഹങ്ങളെ അയയ്ക്കുവാനും കോടാനുകോടി നക്ഷത്ര സമൂഹങ്ങളെ ദര്‍ശിക്കുവാനും ഭൂത, ഭാവി, വര്‍ത്തമാനകാലങ്ങളില്‍ ഒരുപോലെ ജീവിക്കുവാനും ആധുനീക മനുഷ്യര്‍ക്ക് സാധിച്ചു. എന്നിട്ടും ജനിച്ചപ്പോള്‍ തന്നെ മനുഷ്യരുടെകൂടെപ്പിറപ്പായ ഭയം ഇന്നും മനുഷ്യരെ ഭരിക്കുന്നു. മനുഷ്യരുടെ ഈ ബലഹീനതയെ മതം, മന്ത്രവാദം, രാഷ്ട്രീയം, സമുദായം എന്നിവ ഇന്നും ചൂഷണം ചെയ്ത് ഉപജീവനമാര്‍ഗ്ഗമാക്കി. ആധുനീകന്‍റെ വലിയ തലച്ചോറിന്‍റെ ശൂന്യ അറകളില്‍ ഈശ്വരന്‍, പാപം, നരകം, സ്വര്‍ഗ്ഗം, പാപവിമോചനം എന്നിവ കുത്തിനിറച്ചു. സ്വന്തം മതം, വിശ്വാസം രാഷ്ട്രീയം എന്നിവ മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാണെന്ന മിധ്യധാരണ വിശ്വാസികളില്‍ അടിച്ചേല്പിച്ചു. സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ കൊലപാതകം, അക്രമം, യുദ്ധം എന്നിവ ഇന്നും ഭൂമിയെ രക്തത്തില്‍ കുളിപ്പിക്കുന്നു.

വിശ്വാസികളുടെയും മതത്തിന്‍റെയും തടവറയില്‍ നിന്ന് ഈശ്വരന്‍ ഒരിക്കലും മോചിതനാകില്ല എന്ന സത്യം ചരിത്രവും ആനുകാലിക സംഭവങ്ങളും തെളിയിക്കുന്നു. ഭൂമിയിലെ ജീവന്‍റെ അവസാനത്തിന്‍റെ തുടക്കം പണ്ടേ തുടങ്ങിയെങ്കിലും ഇതിന്‍റെ വേഗത കുറക്കുവാന്‍ ആധുനീകനു സാധിക്കും. എന്‍റെ മതം, എന്‍റെ വിശ്വാസം, എന്‍റെ ഈശ്വരന്‍, എന്‍റെ രാഷ്ട്രം എന്നിങ്ങനെയുള്ള സങ്കുചിത ചിന്തകള്‍ ആധുനീകര്‍ വെടിയണം. എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്ന വസ്തുത മനസ്സിലാക്കണം. മനുഷ്യരുടെ മാത്രമല്ല ഭൂമിയിലെ എല്ലാത്തരം ജീവന്‍റെയും നിലനില്പിലൂടെ മാത്രമേ മനുഷ്യജീവിതം തുടരുകയുള്ളു എന്ന നഗ്നസത്യം മനുഷ്യര്‍ മനസ്സിലാക്കണം.

നന്മയെ തിന്മയില്‍ നിന്നും വേര്‍തിരിക്കുവാനുള്ള അറിവ് മനുഷ്യരില്‍ നിറയണം. മനുഷ്യജീവിതം നന്മകള്‍ കൊണ്ട് നിറയ്ക്കണം. മറ്റു ജീവനെ നശിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യാതിരിക്കണം. നമ്മോട് മറ്റുള്ളവര്‍ ചെയ്യരുത് എന്നു തോന്നുന്നവ നാം മറ്റുള്ളവരോടും ചെയ്യരുത്. ഇതാണ് നന്മയുടെ തുടക്കം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന ജീവിതം പ്രായോഗികമല്ല എന്ന ഒഴികഴിവില്‍ മനുഷ്യര്‍ സ്വാര്‍ത്ഥ ജീവിതത്തിലേക്ക് തിരികെ പോകുന്നു. വിജ്ഞാനത്തിനു മാത്രമേ മനുഷ്യരെ ഇത്തരം ദൂഷിത വലയത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ മനുഷ്യര്‍ സ്വയം ബോധമുള്ളവരായി വളര്‍ന്ന് ഉയരണം. എന്‍റെ, എന്‍റെ എന്ന സ്വാര്‍ത്ഥ മോഹങ്ങള്‍ മനുഷ്യര്‍ വെടിയണം. മനുഷ്യ ജീവിതത്തിന്‍റെ ക്ഷണികതയും, ഈ വലിയ പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരതയും, ഓരോ വ്യക്തിയും മനസ്സിലാക്കണം. ഭൂമിയുടെ ഏതെങ്കിലും ചെറിയ കോണില്‍ സംഭവിക്കുന്ന ചെറിയകാര്യം പോലും ഭൂതലമാകെ പടരുമെന്ന ഭീകരസത്യം എല്ലാവരും മനസ്സിലാക്കണം.

അമിതമായ സമ്പത്ത് സ്വന്തമാക്കാനുള്ള പ്രവണത എല്ലാ മനുഷ്യരും ഉപേക്ഷിക്കണം. ദാരിദ്ര്യം, പട്ടിണി, രോഗങ്ങള്‍, മലിനീകരണം എന്നിവയുടെ വര്‍ദ്ധനവിനെ ഇല്ലാതെയാക്കുവാന്‍ എല്ലാ മനുഷ്യരും പ്രയത്നിക്കണം. ഭൂമിയില്‍ സമാധാനം നിറയണം. ഭാവിയിലെ സ്വര്‍ഗ്ഗം കാംക്ഷിച്ച് ഭൂമിയില്‍ തിന്മ വിതക്കുമ്പോള്‍ ഒരിക്കലും സ്വര്‍ഗ്ഗം പ്രാപിക്കുകയില്ല. എല്ലാവരും നന്മ പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം അനുഭവിക്കുന്ന അവസ്ഥയുണ്ടാവും. മനുഷ്യര്‍ക്കു ലഭിക്കുന്ന ഏക സ്വര്‍ഗ്ഗവും അതു തന്നെ.

For further clarifications please contact: gracepub@yahoo.com

Join WhatsApp News
p t paulose 2013-04-20 09:44:18
you did a good work
വിദ്യാധരൻ 2013-04-20 10:55:54
"ദൈവനീതിതൻ പെരിലിന്നോളം 
കൈതവം തന്നെ ചെയ്യതതു ലോകം 
നിർത്തുകിത്തരം നീതി നാം നമ്മൾ 
ക്കൊത്തൊരുമിച്ചുനിന്നു പോരാടം 
വിപ്ലവത്തിന്റെ വെണ്മഴുവാലാ 
വിത്തഗർവ്വ വിഷദ്രുമം വെട്ടി 
സൽസമത്വസനാതനോദ്യാനം 
സജ്ജമാക്കാൻ നമുക്കുദ്യമിക്കാം" (ചങ്ങപുഴ)
ദൈവത്തിന്റെ പേരില് ഇന്നോളം കപടത മാത്രമാണ് ലോകം ചെയ്യുതതു . പക്ഷെ നമ്മൾക്ക്  ആ നീതി കേടിന്റെ കടക്കൽ ഒരു കാട്ടു തീ ആയി പടർന്നു കയറാൻ കഴിയും. അസമത്വത്തിന്റെ പർവ്വതഗിരിമകുടങ്ങളെ  ഇടിച്ചുനിരത്തുന്ന  ഇടിത്തീയായി നമ്മൾക്ക്  മാറാൻ കഴിയും.  കാപട്യത്തിനെതിരെ നിരന്തരം പോരാടുന്ന നിങ്ങളുടെ എഴുത്ത് മറ്റുള്ള ലേഖനങ്ങളിൽ നിന്നും വേറിട്ട്‌ നില്ക്കുന്നു. അഭിനന്ദനം. 


EM Stephen 2013-04-20 16:14:26
Very good job
Rev.Jon Mathews 2013-04-20 16:22:33
I am confused.Do you mean spirituality must be devoid of god element? Explain how and why. I agree with you many ways. I read your books. I dont understand why we have to keep God away
Sister. mary 2013-04-20 16:57:07
I read your books but I dont agree. Jesus was God. You say he was a human. The moral codes you say is great. But why you are attacking christanity?
soman sunder 2013-04-20 18:29:28
"എല്ലാവരും നന്മ പ്രവര്‍ത്തിക്കുമ്പോള്‍ ഈ ഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗം അനുഭവിക്കുന്ന അവസ്ഥയുണ്ടാവും. മനുഷ്യര്‍ക്കു ലഭിക്കുന്ന ഏക സ്വര്‍ഗ്ഗവും അതു തന്നെ". Are you not ashamed to say that there is a heaven after death.
ദൈവം 2013-04-21 06:13:59
എല്ലാ ജീവജാലങ്ങളിലും പ്രൊജ്ജ്വലിക്കുന്ന ചൈതന്യം ഞാനാണ് .  ഞാൻ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലിമും അല്ല. നിങ്ങൾ മറ്റു സഹജീവികളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുമ്പോൾ ഞാൻ സ്തുതിക്കപെടുന്നു.  അങ്ങനെ നിങ്ങൾ ഭൂമിയെ സ്വർഗ്ഗം ആക്കി മാറ്റുക.  മരണാന്തര ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത് നിങ്ങളുടെ ഭൂമിയിലെ ജീവിതത്തെ ധന്യമാക്കുമെങ്കിൽ നടക്കട്ടെ. അല്ല മരണാന്തര ജീവിതം ഉള്ളതുകൊണ്ട് സഹോദരനിട്ടു പാര പണിയാനാണ് പരിപാടി എങ്കിൽ നിങ്ങളുടെ ജീവിതം ഭൂമിയിൽ ഞാൻ നരകം ആക്കും. അതായത് ഇന്ന് രൊക്കം നാളെ കടം.  
"നമുക്ക് നാമേ പണിവതു നാകവും നരകവും ഒരുപോലെ " എന്നുള്ള ആപ്ത വാക്യം ഒരു മന്ത്രമായി ഉരുവിടുന്നത് നിങ്ങള്ക്ക് നല്ലത് .  അന്ത്രയോസ് എന്റെ പ്രിയ പുത്രൻ ഞാൻ അവനിൽ പ്രസാദിച്ചിരിക്കുന്നു 


Anthappan 2013-04-21 06:29:18
The concept of God is an invention by human being. Christianity an offshoot of Judaism propagate this on earth and misguide the laymen from having a free life on earth.  Jesus was a human-being like anyone else.  He lived like any other people and advocated a new social life by loving and treating your neighbor as yourself. His ideology of life revolves on the principle of love. There is no cure for the cancer of religion other than practicing love in our day to day life. Kudos to the writer
അലസൻ ലാസർ 2013-04-21 07:53:34
മരണാന്തര ജീവിതം എന്ന് പറയുന്നത് ഏറ്റവും അലസമായ ജീവിതം നയിക്കാനുള്ള അവസരമാണ്.  വിയർപ്പോടെ അപ്പം കഴിക്കണ്ട. പണി ചെയ്യണ്ട, തൊഴില്ലില്ലാ വേദനത്തിനു അപേക്ഷിക്കണ്ട, സോഷ്യൽ സെക്ക്യുരിട്ടി വേണ്ട . പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്‌ ബലാൽസംഗം പേടിക്കണ്ട.  ശരീരം ഉണ്ടായിട്ടു വേണ്ടേ ബലാൽസംഗം ചെയ്യാൻ. എന്തൊരു സുഖം ആത്മാവായി ചുമ്മാ അങ്ങനെ അലഞ്ഞു തിരിഞ്ഞു നടന്നാൽ മതി. 


john California 2013-04-21 08:19:09
ദൈവം ആരെന്നു ശരിക്കും അറിയാത്ത ചിലരുടെ ചിന്തകള് ... ദൈവത്തെ അവർ ആയിരിക്കുന്ന ഒരു കോണിൽ നിന്ന് മാത്രം കാണുവാൻ ശ്രമിക്കരുത് .... ദൈവത്തെ കുറ്റം പറയുന്നത് ഒഴിച്ചാൽ താങ്കളുടെ ചിന്തകള് കൊള്ളാം... പക്ഷെ ഇടമറുക് മാരെ ദൈവമായി പ്രതിഷ്ടിച്ചുള്ള ഇത്തരം ചിന്തകള് ലോകത്തിനു തന്നെ അതിന്റെ സംതുലനാവസ്ഥക്ക് തന്നെ ആപത്താണ് .... 
MM 2013-04-21 15:46:53

ഈ മനോഹരമായ ലേഖനത്തിന് അനുമോദനങ്ങൾ. ദൈവം ഒരിക്കലും ആരുടേയും സ്വാതന്ത്ര്യത്തിനു എതിരല്ല. എല്ലാവരെയും സ്വതന്ത്രരായി തന്നെയാണ് ദൈവം സൃഷ്ടിച്ചത്.. എന്നാൽ മനുഷ്യൻ സ്വയം അവന്റെ സ്വാതന്ത്ര്യങ്ങൾ കുഴിച്ചുമൂടി.. ആവശ്യമില്ലാത്ത നീയമങ്ങൾ അവനുണ്ടാക്കി. അത് അവൻ സമൂഹത്തിന്റെ മേൽ അടിച്ചേല്പ്പിച്ചു. അതിനു ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 
ഇപ്പോൾ മതങ്ങൾ ദൈവത്തെ വിറ്റു കാശാക്കുന്നു, ദൈവ ദൂഷണം ചെയ്യുന്നു.ഏതാണ് സത്യം, ശരി... മുതലായവകൾ മനുഷ്യന് അറിഞ്ഞുകൂടാ... അവന്റെ കുഞ്ഞു നാൾ മുതൽ കേട്ടത് പഠിച്ചത് അവൻ ചെയ്തു ജീവിക്കുന്നു. ആര്ക്കും ഒരുവനെയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധ്യമല്ല. ഇത്തരം മതപരമായും സാമുദായികപരമായും ഉള്ള കാഴ്ചപ്പാടുകൾ മാറണമെങ്കിൽ ഒരു കാര്യം കൊണ്ട് മാത്രമേ സാധ്യമുള്ളൂ. ഇന്ന് നമ്മൾ കാണുന്ന ഈ ലോകം മുഴുവൻ നശിച്ചു പുതുതായൊന്നു സൃഷ്ടിക്കപ്പെടണം. പക്ഷെ അപ്പോൾ വീണ്ടും നമ്മുടെ മനുഷ്യ ജന്മം വീണ്ടും ഉണ്ടാവുമോ...?? 
നല്ല ലേഖനം തുടര്ന്നും എഴുതുക............ 
യേശു 2013-04-21 19:01:30
"കാഴ്ചപ്പാടുകൾ മാറണമെങ്കിൽ ഒരു കാര്യം കൊണ്ട് മാത്രമേ സാധ്യമുള്ളൂ. ഇന്ന് നമ്മൾ കാണുന്ന ഈ ലോകം മുഴുവൻ നശിച്ചു പുതുതായൊന്നു സൃഷ്ടിക്കപ്പെടണം. പക്ഷെ അപ്പോൾ വീണ്ടും നമ്മുടെ മനുഷ്യ ജന്മം വീണ്ടും ഉണ്ടാവുമോ...?? " നാശം എല്ലാ വസ്തുക്കളുടേയും ഒരു സ്വഭാവ വിശേഷമാണ്. ഇതു നിമിഷവും വസ്തുക്കൾ നശിക്കുകയും പുതുക്കപ്പെടുകയും ചെയ്യുത് കൊണ്ടിരിക്കുകയാണ്. നമ്മളുടെ ശരീരങ്ങളിലെ കോശങ്ങളെ നോക്ക് അത് നശിക്കുകയും പുതുക്കപ്പെടുകയും ചെയ്യുതുകൊണ്ടിരിക്കുകയാണ്.  നിങ്ങളുടെ ഒരു പ്രശസ്ത കവി പറഞ്ഞിട്ടില്ലേ " ഒന്നിനും ഇല്ല നില ഉന്നതമായ കുന്നുമെന്നല്ല ആഴിയും നശിക്കും ഓർത്താൽ"  പക്ഷേ ഇവിടെ കാഴ്ചപ്പാടുകൾ മാറാൻ ലോകം നശിക്കണ്ട ആവശ്യം ഇല്ല. ലേഖകൻ പറഞ്ഞിരിക്കുന്നതുപോലെ ഭയ രഹിതമായ ഒരു സ്വതന്ത്ര ചിന്ത ആവശ്യമാണ്‌.  ആ ചിന്തയിൽ സഹജീവികളും ഉണ്ടായിരിക്കണം.  ആദ്യം നിങ്ങൾ സത്യം മനസിലാക്കു ആ സത്യം നിങ്ങളെ സ്വതന്ത്രം ആക്കും.  അത് നിങ്ങളെ പരീശന്മാരിൽ നിന്നും മതഭ്രാന്തുകളിൽ നിന്നും മാറ്റി, നിങ്ങളുടെ ചങ്ങലകളെ പൊട്ടിക്കും. വർണ്ണത്തിന്റേയും ജാതിയുടെയും മതത്തിന്റെയും  വെലികെട്ടുകൾ പൊളിച്ചു എല്ലാവരെയും സ്നേഹിക്കാൻ സാധിക്കും. കാഴപാടുകൾ മാറുകയും  ഒരു പുതിയ സംസ്ക്കാരം നാമ്പിടും.  ഇതായിരുന്നു എന്റെ ജന്മത്തിന്റെ ഉദ്ദ്യശിയം.  പക്ഷേ പലരും അതിനെ വളച്ചൊടിച്ചു വ്യഖ്യാനിച്ച് കുഴപ്പത്തിലാക്കി.  എന്റെ ജെന്മവും നിങ്ങളുടെതുപോലെ മനുഷ്യ ജന്മം ആയിരുന്നു പക്ഷേ നിങ്ങൾ എന്നെ കംമ്യുനിസ്റ്റു ആക്കി എന്ന് പറഞ്ഞതുപോലെ നിങ്ങളെ എന്നെ ദൈവ പുത്രനാക്കി കച്ചവട ചരക്കാക്കി മാറ്റി.  നിങ്ങള്ക് കാഴ്ച ഉണ്ടായിട്ടും ഒന്ന് കാണാത്തവരെ പോലെ പെരുമാറി. എന്തിനു പറയുന്നു നിങ്ങൾ എന്നെ ആ ഗോൾഗോത്ത മലയില കള്ളൻമാരോടൊപ്പം ക്രൂശിച്ചു. അതിൽ എനിക്ക് പരാതിയില്ല. അവർ രണ്ടുപേരും കയ്യാഫസിനെക്കാളും പരിശന്മാരെക്കാളും നല്ലവരായിരുന്നു.  ഭീരുക്കളായ മനുഷ്യർ എന്ന് മതത്തിന്റെ പിടിയിൽ നിന്ന് പുറത്തു വരുന്നോ അന്നേ അവർ ഭൂമിയില സ്വര്ഗ്ഗം അനുഭവിക്കുകയുള്ള്.  മരണാനന്തര ജീവിതം മതത്തിന്റെ ഒരു ഊരാകുടുക്കാണ്.  അതിൽ പെട്ട് പോകാതെ നിങ്ങൾ ഈ ലോക ജീവിതം സ്നേഹത്തിൽ ധന്യമാക്കു. എങ്കിൽ നിങ്ങളുടെ മരണാന്തര ജീവിതം  ഓൾ സ്റ്റേറ്റ് ഇൻഷ്വരൻസു വാഗ്ദാനം ചെയ്യുന്നതുപോലെ പോലെ സുരക്ഷിതം ആയിരിക്കും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക