Image

കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി

Published on 20 April, 2013
കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി
പാഴ്‌സിപ്പനി (ന്യൂജേഴ്‌സി): ബാഴ്‌സലോണ അന്താരാഷ്‌ട്ര ഡാന്‍സ്‌ മത്സരത്തില്‍ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ കിരീടമണിഞ്ഞതോടെ ഈ ബഹുമതി നേടുന്ന അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ നൃത്ത വിദ്യാലയമെന്ന റിക്കാര്‍ഡും സ്വന്തമാക്കി.

മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ നടന്ന മത്സരത്തില്‍ കലാശ്രീയിലെ 21 അംഗ ടീമാണ്‌ പങ്കെടുത്തത്‌. 15 രാജ്യങ്ങളില്‍ നിന്നുവന്നവര്‍ 40 ഡാന്‍സുകള്‍ അവതരിപ്പിച്ചു. 29 എണ്ണം ഫൈനലിലെത്തി.

കലാശ്രീ രണ്ട്‌ അവാര്‍ഡുകളാണ്‌ നേടിയത്‌. കണ്ടമ്പററി ഡാന്‍സില്‍ ബെസ്റ്റ്‌ പെര്‍ഫോമന്‍സ്‌ അവാര്‍ഡ്‌, മികച്ച കോസ്റ്റ്യും എന്നിവയിലാണ്‌ കലാശ്രീ വിജയിച്ചത്‌. കലാശ്രീയുടെ പ്രകടനവും വസ്‌ത്രങ്ങളും എല്ലാ നാട്ടുകാരുടേയും പ്രശംസ പടിച്ചുപറ്റി.

അന്താരാഷ്‌ട്ര മത്സരത്തില്‍ പോകുന്നതില്‍ അല്‍പം ആശങ്കയുണ്ടായിരുന്നു. ഏതൊക്കെ തരം നൃത്തങ്ങളാണ്‌ അവതരിപ്പിക്കുന്നതെന്നോ വന്നവരുടെ യോഗ്യതകള്‍ എന്തൊക്കെ ആയിരിക്കുമെന്നോ ധാരണയുണ്ടായിരുന്നില്ല- കലാശ്രീയുടെ സ്ഥാപക ബീനാ മേനോന്‍ പറഞ്ഞു. പക്ഷെ കുട്ടികളുടെ പ്രകടനം ജനങ്ങളുടെ മനംകവര്‍ന്നു.

കോസ്റ്റ്യുംസിലെ അവാര്‍ഡ്‌ എല്ലാ വിഭാഗത്തിലുംകൂടിയാണ്‌. അതൊരു അപൂര്‍വ്വ നേട്ടമായി ബീനാ മേനോന്‍ വിലയിരുത്തുന്നു. ന്യൂജേഴ്‌സിയില്‍ വര്‍ഷങ്ങളായി നടക്കുന്ന നയാഅന്‍ഡാസ്‌ മത്സരത്തില്‍ കോസ്റ്റ്യുംസിന്‌ എപ്പോഴും കലാശ്രീക്കാണ്‌ അവാര്‍ഡ്‌. ആ നേട്ടം അന്താരാഷ്‌ട്രതലത്തിലും ആവര്‍ത്തിക്കാനായി.

മഴക്കാടുകളെ സംരക്ഷിക്കുക (സേവ്‌ ദി റെയിന്‍ ഫോറസ്റ്റ്‌) എന്ന കഥാതന്തുവാണ്‌ നൃത്ത രൂപത്തില്‍ അവതിപ്പിച്ചത്‌. സ്റ്റേജില്‍ ഒരു വന്‍കാട്‌ രൂപംകൊള്ളുകയും നടുവിലായി പുഴ ഒഴുകുകയും ചെയ്യുന്നതാണ്‌ ഷോ തുടങ്ങുമ്പോള്‍ കാണുന്നത്‌. തുടര്‍ന്ന്‌ നദിയില്‍നിന്ന്‌ താമര ചെണ്ട്‌ മുളയ്‌ക്കുന്നു. ഒടുവില്‍ താമകള്‍ വിരിയുന്നു. സിംഹവും കാട്ടുമൃഗങ്ങളും ചാടി വീഴുന്നതും എല്ലാംകൂടി സ്റ്റേജ്‌ ഒരു യഥാര്‍ത്ഥ വനമായി. മരം മുറിക്കാനെത്തുന്നവരെ ഓടിക്കുകയും, പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്‌ കാണിക്കുകയും ചെയ്‌തുകൊണ്ടാണ്‌ നൃത്തം അവസാനിക്കുന്നത്‌. മൈക്കല്‍ ജാസ്‌കന്റെ ത്രില്ലറിന്റെ പശ്ചാത്തല ഗാനവും ഉപയോഗിച്ചിരുന്നു.

നൃത്തം തനതു ശൈലിയായിരുന്നുവെന്ന്‌ ബീനാ മേനോന്‍ പറഞ്ഞു. ഭരതനാട്യമോ, കുച്ചിപ്പുടിയോ ഒന്നും നമുക്ക്‌ ഇഷ്‌ടംപോലെ മാറ്റാനാവില്ല. പക്ഷെ അവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നെങ്കില്‍ നൃത്തം അത്ര വിഷമമാകുകയില്ലായിരുന്നു. ഏറെ നാളത്തെ പരിശീലനവും കഠിനാധ്വാനവും കൊണ്ടാണ്‌ കുട്ടികള്‍ ഈ നൃത്തരൂപം സ്വായത്തമാക്കിയത്‌. ഉദാഹരണത്തിന്‌ താമരയുടെ ചെണ്ട്‌ വിരിയുമ്പോള്‍ അങ്ങനെതന്നെ ബോധ്യമാകണം. ചെണ്ട്‌ ക്രമേണ ഉയര്‍ന്ന്‌ പൂവായി മാറുന്നത്‌ ചിത്രീകരിക്കുന്ന നര്‍ത്തകി ഏറെ ആയാസപ്പെടേണ്ടിവരുന്നു.

നൃത്തവും പശ്ചാത്തലഗാനവുമെല്ലാം രൂപപ്പെടുത്തിയത്‌ ബീനാ മേനോന്‍ തന്നെയാണ്‌. വസ്‌ത്രങ്ങള്‍ തെരഞ്ഞെടുത്തതും പുതിയ വര്‍ണ്ണങ്ങളും ആര്‍ട്ട്‌ വര്‍ക്കുകളും ചേര്‍ത്തതുമെല്ലാം അവര്‍ തന്നെ.

അന്താരാഷ്‌ട്ര അവാര്‍ഡ്‌ കിട്ടിയെങ്കിലും അതിനു പണമൊന്നും കിട്ടില്ല. എന്നാല്‍ അന്താരാഷ്‌ട്ര അവാര്‍ഡ്‌ നേടി എന്നത്‌ പങ്കെടുത്ത ഓരോ കുട്ടിക്കും ഭാവിയില്‍ പ്രയോജനപ്രദമാകും. 12 മുതല്‍ 17 വയസുവരെയുള്ള കുട്ടികളാണ്‌ പങ്കെടുത്തത്‌.

1992-ല്‍ ആരംഭിച്ച കലാശ്രീ സ്‌കൂള്‍ 2009-ലെ ഓസ്‌കാര്‍ വേദിയില്‍ എ.ആര്‍. റഹ്‌മാന്റെ സ്ലംഡോഗ്‌ മില്യനറിലെ ഗാനത്തിനുവേണ്ടി നൃത്തം ചെയ്‌തിരുന്നു. അതിനു മുമ്പ്‌ ഐസോഡ്‌ സെന്ററില്‍ നാഷണല്‍ ബാസ്‌കറ്റ്‌ ബോള്‍ അസോസിയേഷനുവേണ്ടി നൃത്തപരിപാടി നടത്തുകയെന്ന ബഹുമതിയും നേടിയിരുന്നു.
കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി
കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി
കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി
കലാശ്രീ സ്‌കൂളിന്‌ അന്താരാഷ്‌ട്ര ബഹുമതി
Join WhatsApp News
Babu Parackel 2013-04-20 21:39:52
Congratulations to Kalasree! They are the one who saved Suresh Gopi's program, 'American Dreams'. If you take Kalasree kids and Suraj from the stage, it was nothing but a big 'O'!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക