Image

സുരേഷ്‌ ഗോപിയുമായി കൈകോര്‍ത്ത്‌ `ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌'

ജോയിച്ചന്‍ പുതുക്കുളം Published on 21 April, 2013
സുരേഷ്‌ ഗോപിയുമായി കൈകോര്‍ത്ത്‌ `ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌'
ന്യൂയോര്‍ക്ക്‌: കാസര്‍ഗോട്ടും പരിസര പ്രദേശങ്ങളിലും എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ആയിരക്കണക്കിന്‌ കുട്ടികളേയും അമ്മമാരേയും സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ ഗോപിയെ സഹായിക്കാന്‍ ന്യൂയോര്‍ക്കിലെ ജീവകാരുണ്യ സംഘടനയായ `ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌' മുന്നോട്ടുവന്നിരിക്കുന്നു.

തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ കാഴ്‌ചയും കേഴ്‌വിയും നഷ്‌ടപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌, എല്ലാം നഷ്‌ടപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്ക്‌ വീടുകള്‍ വെച്ച്‌ നല്‍കുവാന്‍ മുന്നിട്ടിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ ഗോപിക്ക്‌ സഹായ ഹസ്‌തവുമായി വീട്‌ നിര്‍മ്മിച്ചു നല്‍കുവാന്‍ 18 വര്‍ഷമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ മുന്നോട്ടുവന്നു.

27 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ മലയാള സിനിമയ്‌ക്കും കേരള ജനതയ്‌ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചുകൊണ്ട്‌ ന്യൂയോര്‍ക്കിലെ കോള്‍ഡന്‍ സെന്ററില്‍ ഏഷ്യാനെറ്റ്‌ യു.എസ്‌.എയും, ട്രൈസ്റ്റേറ്റ്‌ മലയാളികളും സുരേഷ്‌ ഗോപിക്ക്‌ പുരസ്‌കാരം നല്‍കിയപ്പോള്‍ തന്റെ മറുപടി പ്രസംഗത്തില്‍ സിനിമയോടൊപ്പം തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. എയ്‌ഡ്‌സ്‌ രോഗബാധിതരായ കുട്ടികള്‍ക്കും, സ്‌ത്രീകള്‍ക്കും കാരുണ്യത്തിന്റെ ഹസ്‌തം നീട്ടുന്ന സുരേഷ്‌ ഗോപി, ഭരണകര്‍ത്താക്കളും, രാഷ്‌ട്രീയക്കാരും, മതങ്ങളും ഉപേക്ഷിച്ച അടിച്ചമര്‍ത്തപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ അദ്ദേഹം അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്‌തു. ഈ ആഹ്വാനം ചെവിക്കൊണ്ട ഡെലവെയര്‍ മലയാളി അസോസിയേഷന്‍ (ആദ്യ വീട്‌), ശേഷം ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങി. ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ സ്ഥാപകരില്‍ ഒരാളായ ലാലി കളപ്പുരയ്‌ക്കല്‍ സുരേഷ്‌ ഗോപിയെ നേരില്‍ കാണുകയും ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു.

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രസിഡന്റ്‌ മാത്യു സിറിയക്‌, സെക്രട്ടറി അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍, ട്രഷറര്‍ ഏബ്രഹാം ജോസ്‌ എന്നിവര്‍ ലാലി കളപ്പുരയ്‌ക്കലിന്റെ നേതൃത്വത്തില്‍ വീട്‌ നിര്‍മ്മാണത്തിനുള്ള തുക സുരേഷ്‌ ഗോപിക്ക്‌ കൈമാറും.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ആറ്‌ വീടുകളാണ്‌ ട്രൈസ്റ്റേറ്റിലെ വിവിധ സംഘടനകളും വ്യക്തികളും സുരേഷ്‌ ഗോപിക്ക്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അമേരിക്കയില്‍ നിന്നും നിര്‍മ്മിക്കുന്ന ഓരോ വീടുകള്‍ക്കും അമേരിക്കയിലെ നഗരത്തിന്റേയോ, അസോസിയേഷനുകളുടേയോ, സ്‌ട്രീറ്റുകളുടേയോ, വ്യക്തികളുടേയോ പേര്‌ നിര്‍ദേശിക്കാം. കാസര്‍ഗോഡ്‌ കളക്‌ടറും, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സാംസ്‌കാരിക നേതാക്കളും ഉള്‍പ്പെട്ട കമ്മിറ്റിയാണ്‌ വീട്‌ നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുരേഷ്‌ ഗോപിയുമായോ, അനിയന്‍ ജോര്‍ജുമായോ (908 337 1289) ഇമെയില്‍ : aniyang@gmail.com ബന്ധപ്പെടുക.
സുരേഷ്‌ ഗോപിയുമായി കൈകോര്‍ത്ത്‌ `ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌'സുരേഷ്‌ ഗോപിയുമായി കൈകോര്‍ത്ത്‌ `ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌'
Join WhatsApp News
soman sunder 2013-04-21 22:49:53
God bless you helping hands. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക