Image

കാസിനോയില്‍ നിന്നു മടങ്ങിയ ഇന്ത്യാക്കാരനെ വെടിവച്ചു കൊന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 21 September, 2011
കാസിനോയില്‍ നിന്നു മടങ്ങിയ ഇന്ത്യാക്കാരനെ വെടിവച്ചു കൊന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

അറ്റ്‌ലാന്റിക് സിറ്റി: ട്രമ്പ് ടാജ്മഹല്‍ കാസിനോയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നു കാര്‍ തട്ടിയെടുത്ത് ഇന്ത്യന്‍ യുവാവിനെയും കാമുകിയേയും വെടി വച്ചു. ന്യു ജേഴ്‌സിയിലെ ഓള്‍ഡ് ബ്രിഡ്ജില്‍താമസിക്കുന്ന സുനില്‍ രട്ടു എന്ന 28-കാരന്‍ കൊല്ലപ്പെട്ടു. സേയര്‍വ്വില്ലില്‍ താമസിക്കുന്ന രാധ ഗെറ്റിയക്ക് (24) വെടിയേറ്റെങ്കിലും രക്ഷപ്പെടുമെന്നു അധിക്രുതര്‍ പറയുന്നു. ഇരുവരും നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണു.
ഞായറാഴ്ച രാവിലെ 8 മണിയോടെയാണു സംഭവം. കാസിനൊയില്‍ നിന്നു ഇറങ്ങി വരികയായിരുന്ന ഇരുവരെയും ആദ്യം മൂന്നംഗ സംഘം കൊള്ളയടിച്ചു. തുടര്‍ന്ന് രാധയെക്കൊണ്ടു നിര്‍ബന്ധപൂര്‍വ്വം റേഞ്ച് റോവര്‍ഓടിപ്പിച്ചു. വാറന്‍ വെബ്ബ് സീനിയര്‍ പ്ലേസ് ഇടവഴിയില്‍ വച്ചു ഇരുവര്‍ക്കു നേരെയും വെടി വയ്ക്കുകയായിരുന്നു.
അക്രമികളൂടെ ചിത്രം വീഡിയോയില്‍ ഉണ്ട്. എല്ലാം തട്ടിയെടുത്ത ശേഷവും കൊല നടത്തിയതെന്തിനെന്നു ആര്‍ക്കും മനസിലാക്കാനാവുന്നില്ല. ഏഴു മക്കളില്‍ ആറാമനാണുസുനില്‍ രട്ടു. (see pics below: video at: http://newyork.cbslocal.com/2011/09/19/nj-family-grieving-after-deadly-shooting-near-atlantic-city-casino/

2) അവശ്യസാധന വില കുതിച്ചുയരുന്നത്, ലോകത്തെങ്ങുമായി ഈ വര്‍ഷം 4.4 കോടി ആളുകളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതുള്‍പ്പെടെയുള്ള നടപടികള്‍ ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ ഐ.എം.എഫ്. ചൂണ്ടിക്കാണിച്ചു.

യൂറോപ്പില്‍ സാമ്പത്തികവളര്‍ച്ച മുരടിച്ചതും അമേരിക്കയുടെ കടപ്രതിസന്ധിയും മാന്ദ്യസാധ്യതയും സാമ്പത്തികമേഖലയ്ക്ക് ഭീഷണിയായിരിക്കുകയാണെന്ന് ആഗോള സാമ്പത്തിക സ്ഥിരതയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ ഐ.എം.എഫ്. പറയുന്നു.

 

3) അഫ്ഗാനിസ്താനില്‍ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ഉപയോഗിച്ച് വിജയം കണ്ട ആളില്ലാ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം അമേരിക്ക ആഫ്രിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുന്നു. ഈ മേഖലയിലെ അല്‍ഖ്വെയ്ദ തീവ്രവാദികളെയും കടല്‍ക്കൊള്ളക്കാരെയും ലക്ഷ്യമിട്ടാണ് ആളില്ലാവിമാനങ്ങള്‍ വിന്യസിക്കുന്നത്.

വാഷിങ്ടണില്‍ യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉസാമ ബിന്‍ ലാദന്റെ മരണത്തെത്തുടര്‍ന്ന് ബാക്കിയുള്ള അല്‍ ഖ്വെയ്ദ ഗ്രൂപ്പുകള്‍ ദക്ഷിണേഷ്യയ്ക്കു പുറമേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

 

 

4) ഗൂഗിള്‍ പ്ലസ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. ആരും ക്ഷണിക്കേണ്ട ആവശ്യമില്ല, ആര്‍ക്കും ഇനി മുതല്‍ ഗൂഗിള്‍ പ്ലസില്‍ അംഗമാകാം. ഫെയ്‌സ്ബുക്കുമായി ഗൂഗിള്‍ പ്ലസിന് നേര്‍ക്കുനേര്‍ മത്സരിക്കാമെന്ന് സാരം.

മൂന്നുമാസം കൊണ്ട് 91 മെച്ചപ്പെടുത്തലുകള്‍ ഈ സര്‍വീസില്‍ ഗൂഗിള്‍ നടത്തുകയുണ്ടായി. പുതിയ ഒന്‍പതെണ്ണം കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരണങ്ങളുടെ സംഖ്യ നൂറ് തികച്ചുകൊണ്ടാണ് ഗൂഗിള്‍ പ്ലസ് പൊതുജനസമക്ഷം എത്തുന്നതെന്ന്, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിക്കുന്നു. ആ നൂറാമത്തെ പ്രത്യേകതയാണ് ആര്‍ക്കു വേണമെങ്കിലും ഗൂഗിള്‍ പ്ലസില്‍ ചേരാമെന്നുള്ളത്

 

5) ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്ക് വിടാന്‍ 50 ശതമാനം യൂസര്‍മാര്‍ തയ്യാറാണെന്ന് സര്‍വെ ഫലം.

'
പിസി മാഗസിന്‍' നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ്, പങ്കെടുത്ത പകുതിപ്പേരും ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്കിനെ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് അഭിപ്രായപ്പെട്ടത്.

 

 

കാസിനോയില്‍ നിന്നു മടങ്ങിയ ഇന്ത്യാക്കാരനെ വെടിവച്ചു കൊന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)കാസിനോയില്‍ നിന്നു മടങ്ങിയ ഇന്ത്യാക്കാരനെ വെടിവച്ചു കൊന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക