Image

ശിഥിലബിംബങ്ങളുടെ വസന്തമായി കവി അയ്യപ്പന്‍

ലാസര്‍ മുളയ്‌ക്കല്‍ Published on 22 April, 2013
ശിഥിലബിംബങ്ങളുടെ വസന്തമായി കവി അയ്യപ്പന്‍
ശിഥിലബിംബങ്ങളുടെ വസന്തമായി മലയാള കവിതകളില്‍ കവി അയ്യപ്പന്‍ എല്ലായിപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.മുറിവുകളുടെ വസന്തം എന്ന്‌ സ്വയം വിശേപ്പിച്ച , ജീവപര്യന്തം കവിതയുടെ തടവില്‍ കഴിയാന്‍ വിധിക്കപെട്ട നിത്യ സഞ്ചാരിയായിരുന്ന മാളമില്ലാത്ത പാമ്പു പോലെ ഇഴഞ്ഞു നടന്നിരുന്ന, ഒടുവില്‍ മരണം അവധി അനുവദിക്കുന്നതുവരെ ജിവിതം നടന്നു തിര്‍ത്തു കവി അയ്യപ്പന്‍ .

മദ്യം അരാജകത്വം അലച്ചില്‍ എന്നി സ്ഥിരം വിശേഷണങ്ങളില്‍ അയ്യപ്പനെ തളച്ചിട്ടു എല്ലാവരും.മലയാള കവിതയ്‌ക്ക്‌ഗദ്ദ്യത്തിന്‍റെ ഉട്ടുറപ്പും ഭാവപൗരഷവും നല്‍കിയ യുഗപുരുഷനായിരുന്നു അയ്യപ്പന്‍ .
`എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്‌. ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്‌.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്‌ ഒരു പുവുണ്ടായിയിരിക്കും.

ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ അത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരം. മണ്ണു മുടുന്നതിനു മുന്‍പ്‌ ഹൃദയത്തില്‍നിന്നു ആ പുവ്‌ പറിക്കണം. ദളങ്ങള്‍കൊണ്ട്‌ മുഖംമുടണം രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം പുവിലുടെ എനിക്ക്‌ തിരിച്ചു പോകണം. മരണത്തിനു തൊട്ടുമുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലുടെ അതു മൃതിയിലേക്ക്‌ ഒലിച്ചുപോകണം ഇല്ലെങ്കില്‍ ആ ശവപ്പെട്ടിമുടാതെപോകണം. ഇനിയെന്റെചങ്ങാതികള്‍ മരിച്ചവരാണ്‌.'

കവി അയ്യപ്പന്‌ കവിത തന്നെ ജിവിതമാകുകയോ അല്ലെങ്കില്‍ ജിവിതംതന്നെ കവിത ആകുകയോ ആയിരുന്നു. മലയാള കവിതയിലെ വേറിട്ട ശബ്ദം.ആള്‍ക്കുട്ടത്തിനു പുറത്തു സ്വന്തമായി നിര്‍മ്മിച്ച തെരുവില്‍,സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥി,ചവര്‍ക്കുന്ന ജിവിതനുഭാവങ്ങള്‍ക്ക്‌ മേല്‍ ലഹരിയുടെ ചഷകം മറിചിട്ടു,ജിവിതത്തിന്റെ കലര്‍പ്പില്ലാത്ത ഏറ്റുപറച്ചിലുകളായി എ അയ്യപ്പന്‍ കവിത എഴുതി. പൊതുധാരയോട്‌ സമവായത്തില്‍ എത്താതെ, വിലാസമില്ലാതെ അലയുമ്പോഴും വാക്കുകളുടെ മേല്‍കുരയായിരുന്നു കവിയുടെ അഭയകേന്ദ്രം.തിഷ്‌ണമായ അനുഭവങ്ങളാണ്‌ കവിതളിലുടെ കവി പറയുന്നത്‌

`ചിറിയലക്കും തിരമാലകളുടെ
നോവുകളെല്ലാം ഞാന്‍ മറക്കട്ടെ
നോവുകളെല്ലാം പുവുകളെന്ന്‌!
പാടിയ നിമിഷം ഏതെന്നു ഞാനെന്‍
ഭുതകാലത്തിന്‍ കാതിങ്കല്‍ മെല്ലെ
ചോദിച്ചറിയുവാന്‍ ഒന്ന്‌ നോക്കട്ടെ
കൊടുംങ്കാറ്റിന്‍റെ യുദ്ധകുതിരതന്‍
കുളമ്പോച്ചകള്‍ മാഞ്ഞുപോകട്ടെ
സുര്യനപോലെ ജ്വലിച്ചു നില്‍ക്കുമി
വേദനയുടെ ചങ്കുറങ്ങട്ടെ.......'

അടുക്കും ചിട്ടകളും നിറഞ്ഞ നമ്മുടെ യുനിഫോം ജിവിതത്തിലേക്ക്‌ അനാഥരുടെ ചോദ്യങ്ങളുമായി അലോസരപ്പെടുത്തികൊണ്ട്‌ അയ്യപ്പന്‍ കവിതകള്‍ മറയാത്ത ശബ്ദമായി നിലനില്‍ക്കുന്നു . `സ്വര്‍ണ്ണതളികയില്‍ സുക്ഷിച്ചിരുന്ന ഒരു തങ്ക നാണയമായിരുന്നു ഞാന്‍.ഇന്നതിനു വെള്ളിതുട്ടിന്റെ വിലപോലും ഇല്ലാതായി....'കാവ്യഭംഗി നിറഞ്ഞതും അര്‍ത്ഥഗംഭിരവുമായ ഈ വരികളിലുടെ സ്വയം വരച്ചുകാട്ടുന്നത്‌ മറ്റാരുമല്ല, ചെറിയ ഈരടികളിലുടെ പോലും ചിന്തയുടെയും വിക്ഷണത്തിന്‍റെയും ആഴങ്ങളിലേക്ക്‌ വായനക്കാരനെ കുട്ടികൊണ്ട്‌ പോകുന്ന കവി എ അയ്യപ്പന്‍ .
തെരുവില്‍ ജീവിച്ചിരുന്നിരിക്കാം ഈ കവി. പക്ഷേ, അദ്ദേഹം അറിഞ്ഞതിനേക്കാള്‍ വിശപ്പ്‌ നിങ്ങളാരും അറിഞ്ഞിരിക്കില്ല.

അദ്ദേഹം സ്‌നേഹിച്ച അളവില്‍ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അദ്ദേഹം ദര്‍ശിച്ചതിനേക്കാള്‍ മനോജ്ഞമായ ഒന്നും നിങ്ങള്‍ കണ്ടിട്ടില്ല. കാരണം അയ്യപ്പന്‍ കൈ നീട്ടിയിട്ടുള്ളത്‌ അമ്പത്‌ രൂപയ്‌ക്കല്ല, ഹൃദയങ്ങള്‍ക്കു വേണ്ടിയാണ്‌. അമ്പതു രൂപ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവുന്ന ഒരേയൊരു മൂല്യമായതിനാലാണ്‌, അയ്യപ്പന്‍ അമ്പത്‌ രൂപയിലൂടെ നിങ്ങളുടെ ഹൃദയം തേടിയത്‌. കവിത മാളികമുകളിലെ ആര്‍ഭാടത്തിനും ആലസ്യത്തിനും ഇടയില്‍ ജനിക്കുന്ന ഏമ്പക്കമല്ല എന്ന്‌ ബോധ്യപ്പെടുത്തിയ കവിയായിരുന്നു അയ്യപ്പന്‍ . ചോരയും വിയര്‍പ്പും കണ്ണീരും രേദസും പുരണ്ട അക്ഷരങ്ങളാണു അയ്യപ്പന്‍ കവിതകളില്‍.

മരണം മണക്കുന്ന കവിയുടെ അവസാനകവിത `അമ്പ്‌ ഏത്‌ നിമിഷത്തിലും മുതുകില്‍ തറയ്‌ക്കാം, പ്രാണനുംകൊണ്ട്‌ ഓടുകയാണ്‌. വേടന്‍റെ കുര കഴിഞ്ഞു, റാന്തല്‍ വിളക്കുകള്‍ ചുറ്റും, എന്റെ രുചിയോര്‍ത്ത്‌ അഞ്ചെട്ടുപേര്‍ കൊതിയോടെ. ഒരു മരവും മറ തന്നില്ല, ഒരു പാറയുടെ വാതില്‍ തുറന്ന്‌!, ഒരു ഗര്‍ജ്ജനം സ്വീകരിച്ചു അവന്റെ വായ്‌ക്ക്‌ ഞാന്‍ ഇരയായി...'

കൊള്ളയുടെയും കൊള്ളിവെയ്‌പ്പുകളുടെയും വൃത്തികെട്ടരാഷ്ട്രീയപേക്കൂത്തുകളുടെയും നേരെ തിരിച്ചുവച്ച രണ്ടു കണ്ണുകള്‍ അയ്യപ്പനിലുണ്ടായിരുന്നു. അതുകൊണ്ടാവാം കരുണവറ്റിയ നികൃഷ്ട ജീവിതങ്ങളെക്കുറിച്ച്‌ അയ്യപ്പന്‍ കവിതകളിലുടെ പറഞ്ഞത്‌. നമുക്ക്‌ നഷ്ടമായപലതിനെക്കുറിച്ചും ഗൃഹാതുരത്വത്തോടെ അയ്യപ്പന്‍ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ശിഥിലബിംബങ്ങളുടെ വസന്തമായി കവി അയ്യപ്പന്‍ശിഥിലബിംബങ്ങളുടെ വസന്തമായി കവി അയ്യപ്പന്‍
Join WhatsApp News
Jack Daniel 2013-04-22 17:26:02
കള്ളും മരണവും മണക്കുന്ന കവിയുടെ അവസാനകവിത  
എന്ന്  തിരുത്തി  എഴുതണം
lasar mulakkal 2013-04-23 02:49:32
thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക