Image

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ

ജോയിച്ചന്‍ പുതുക്കുളം Published on 22 April, 2013
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ
ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ നീറിപുകയുന്ന പ്രശ്‌നങ്ങളെ കണ്ടില്ലന്നു നടിച്ചു, രാഷ്ട്രീയ നേതാക്കളെയും, കോണ്‍സുലേറ്റ്‌ ജീവനക്കാരെയും സല്‍ക്കരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണ്ടാതാണ്‌. പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സംഘടനകളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയുകയുള്ളു.പ്രവാസികളായ നമ്മള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഭരണസാരഥികളെയും ഭരണകര്‍ത്താക്കളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും അവസരോചിതമായി ബോധ്യപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധാലുക്കളാകണ്ടാതാണ്‌. പേരെടുക്കുവാന്‍ വേണ്ടി മാത്രം പത്രവാര്‍ത്തകള്‍ ചമച്ചു വിടുന്നവരെ പ്രവാസികള്‍ തിരിച്ചറിയണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ ഫോമാ പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഫോമാ പൊളിറ്റിക്കല്‍ ഫോറവുമായി ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ വളരെയേറെ ഗൗരവമുള്ളതാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ എത്രയും വേഗം പരിഹരിക്കുന്നതിന്‌ ഫോമാ സദാ സന്നദ്ധവുമാണ്‌.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എന്നും മുന്‍ നിരയില്‍ നിന്ന്‌ പോരാടിയ ചരിത്രമുള്ള ഫോമായുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിനന്ദിച്ചു. യൂറോപ്പ്‌, ഓസ്‌ട്രേലിയ എന്നീ വന്‍കരകളിലെ പ്രവാസി സംഘടനകള്‍ ഫോമായുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്‌ മുന്നോട്ടു വരുന്നത്‌ ഇതിന്റെ തെളിവാണെന്ന്‌ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ എന്നിവര്‍ അറിയിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാപ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ
Join WhatsApp News
Krisodharan Nair 2013-04-23 04:14:31
ഇതിൽ കാണുന്ന വിദ്വാന്മാരുടെ പടമടിച്ച വാർത്തകളാണ്  ഈ പത്രത്തിൽ ഇ  കാര്യത്തിൽ ഇതുവരെ കണ്ടിട്ടുള്ളൂ. പ്രവാസി പ്രശ്നത്തിൽ ഇവരുടെ ചെയ്തികൾ കൊണ്ട് എന്ത് ഫലം ഉണ്ടായി എന്നറിയില്ല. ഓ സി ഐ അതുപോലെ തന്നെ കിടക്കുന്നു. പരിഗണിക്കാമെന്ന് കൊൻസുലട്ട് ഉദ്യോഗസ്ഥർ പറഞ്ഞു എന്ന് പറഞ്ഞു അവരുടെ കൂടെ നിന്ന് പടം എടുത്തത് വെച്ചു വാർത്തകൾ പലതു വന്നു. തന്നത്താൻ പരതിപ്പെടുകയാണോ?
K.T.Chacko 2013-04-23 09:16:56
" പേരെടുക്കുവാന്‍ വേണ്ടി മാത്രം പത്രവാര്‍ത്തകള്‍ ചമച്ചു വിടുന്നവരെ പ്രവാസികള്‍ തിരിച്ചറിയണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ ഫോമാ പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ഥിച്ചു."

Look the above Malayalam statement. Whose pictures you are seeing above? See what they are talking. They are contradicting themselves. Most of the time we see their statements with their pictures only. Practically physically what they are doing. Please do the leg work, the real work to solve the problem. Pictures and this kinds of statements are secondary only. Please do on preferally association basis. If somebody do indidvidually or educate the public with facts means cooperate with them, work with them.
Howmany times we have seen this pictures. Still they are blaming others. What a pity?. This is no good.
The first Commentator Krisodhartan Nair said the truth. Please read the entire thing above.
a reader 2013-04-23 09:24:00
ക്രിസോധരമാന്യന് നായരേ,
താങ്കക്ക് ഇതുവരെ കാര്യം പിടികിട്ടിയില്ലാ. വല്ലപ്പോഴും പത്രം വായിക്കണം പരദൂഷണം നിര്ത്തുക. എന്തിക്കിലും ചെയ്യുന്നവ ചെയ്യട്ടെ. തനിക്കു നഷ്ടമൊന്നുമില്ലല്ലോ.
മലപുറം മമ്മ്ദു 2013-04-23 15:43:43
പ്രവാസികളുടെ പ്രശ്നങ്ങൾ രാഷ്ട്രീയാധിധമായി കാണണം 
പ്രവാസികളുടെ പ്രശ്നങ്ങൾ ചര്ച്ച് ചെയ്യാൻ സ്പെഷ്യൽ കമ്മറ്റിയെ നിയോഗിച്ചു 
ടൗൻ ഹാൾ മീറ്റിംഗ് നടത്താൻ പ്രസിഡന്റും സെക്രടരിയും അമേരിക്ക ചുറ്റുന്നു 
മോമ്മോരണ്ടാത്തിന്റെ കരടു രൂപം തയാറാക്കാൻ എട്ടംഗ കമ്മറ്റിയെ നിയോഗിച്ചു ഇങ്ങനെയുള്ള തലകെട്ട് വായിച്ചും ഈ സെയിം ആൾക്കാരുടെ മോറു കണ്ടും ഞമ്മള് മടുത്തു എന്നാണപ്പാ നിങ്ങൾ ഈ മന്ത്രീനെ കനാനക്കൊനുദ് പോണത്.  ഇങ്ങള് ഒരു തീരുമാനത്തിൽ എത്തീട്ട് വേണം ഇമ്മാക്ക് മല്പുരത്തു പോയി ബീബിനെ കാണാൻ. എത്ര നാളായി ഓളും ഞാനും ബന്ധിച്ചിട്ടു.  ഈ ഓസിന്റെ പ്രശനം തീര്ന്നിട്ടു അത് നടക്കും എന്ന് തോന്നിനില്ല അയിനു മുമ്പേ ഞമ്മള് മയ്യത്താകും എന്നാ തോന്നിനെ.  നമ്മള് ഒരു പുലിബാലിലാണ്  കേരിപിടിച്ച്ത് 
 
Joy Plamada 2013-04-24 00:05:56

"ഫോമാ പൊളിറ്റിക്കല്‍ ഫോറവുമായി ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ വളരെയേറെ ഗൗരവമുള്ളതാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ എത്രയും വേഗം പരിഹരിക്കുന്നതിന് ഫോമാ സദാ സന്നദ്ധവുമാണ്."

എന്നാൽപ്പിന്നെ എന്താ ഇനി പ്രശ്നം? എന്താ തടസ്സം? കൂട്ടു വല്ലോം വേണോ? വെറുതെ മണാഗുണാന്നു പറയാതെ എന്തോ ചെയ്തു, അവന്മാര് വല്ലോം പറഞ്ഞോ, വല്ലോം കൊടുത്തോ, ഫീസ് കുറച്ചോ, പരിഗണിക്കാൻ വെച്ചോ, ചായ തന്നോ, അതോ പിന്നെ വരാൻ പറഞ്ഞോ, പടം എടുത്തോ എങ്കിൽ അതൊക്കെ ഇടു, കാണട്ടു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക