Image

ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പ്രതിഷ്‌ഠാ ശുശ്രൂഷ വാര്‍ഷികം ആഘോഷിക്കുന്നു

ജോസ്‌ കണിയാലി Published on 22 September, 2011
ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പ്രതിഷ്‌ഠാ ശുശ്രൂഷ വാര്‍ഷികം ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ടാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ്‌ ചര്‍ച്ചിന്റെ മൂന്നാമത്‌ പ്രതിഷ്‌ഠാവാര്‍ഷികം സെപ്‌റ്റംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ പ്രതിഷ്‌ഠാശുശ്രൂഷകള്‍ക്ക്‌ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ നി.വ.ദി. ശ്രീ. ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്നു.

24-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ അഭിവന്ദ്യ തിരുമേനിയേയും ബഹുമാന്യരായ വൈദികരേയും ആഘോഷപൂര്‍വ്വം ദൈവാലയത്തിലേക്ക്‌ സ്വീകരിച്ചാനയിക്കുന്നതോടെ പ്രതിഷ്‌ഠാശുശ്രൂഷകള്‍ ആരംഭിക്കുന്നു. തുടര്‍ന്ന്‌ കുരിശുംമൂട്ടില്‍ നിന്നും ദൈവാലയത്തിലേക്ക്‌ വര്‍ണ്ണശമ്പളമായ റാസ നടത്തപ്പെടുന്നു. തുടര്‍ന്ന്‌ സന്ധ്യാനമസ്‌ക്കാരവും അതേത്തുടര്‍ന്ന്‌ നടത്തപ്പെടുന്ന ധ്യാനപ്രസംഗത്തോടെ ആദ്യദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു.

25-ാം തീയതി ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ അഭിവന്ദ്യ ജോസഫ്‌ മാര്‍ കൂറിലോസ്‌ വലിയ മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും അനുബന്ധ ശുശ്രൂഷകളും നടത്തപ്പെടുന്നു. തുടര്‍ന്ന്‌ നേര്‍ച്ചവിളമ്പോടെ പ്രതിഷ്‌ഠാദിന ശുശ്രൂഷകള്‍ സമാപിക്കുന്നു.

പ്രാചീന കേരളത്തനിമയില്‍ യേശുക്രിസ്‌തുവിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദൈവാലയത്തില്‍ വിവിധ ക്രൈസ്‌തവ സഭകളില്‍പ്പെടുന്ന വിശ്വാസികളാണ്‌ കടന്നുവരുന്നത്‌. വിവിധ സഭകളില്‍പ്പെടുന്ന വ്യത്യസ്‌ത വിശ്വാസപ്രമാണങ്ങളുള്ള സഹോദരങ്ങള്‍ ഒരുമിച്ച്‌ അത്യുന്നതനായ ദൈവത്തെ സ്‌തോത്രസ്‌തുതികളോടെ മഹത്വപ്പെടുത്തുന്നത്‌ ഈ കാലഘട്ടത്തിലെ അപൂര്‍വ്വമായ അനുഭവമാണ്‌.

എല്ലാ ശനിയാഴ്‌ചയും 6 പി.എം. നടത്തപ്പെടുന്ന വചനപ്രഘോഷണ ശുശ്രൂഷയിലും തുടര്‍ന്ന്‌ നടത്തപ്പെടുന്ന സൗഖ്യദായക ശുശ്രൂഷയിലും അനേക സഹോദരങ്ങള്‍ പങ്കെടുത്ത്‌ അത്ഭുതങ്ങളും അനുഗ്രഹങ്ങളും അനുഭവമാക്കുന്നു എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. എല്ലാ ബുധനാഴ്‌ചയും രാത്രി 7.30 മണി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Christ Church, 23 Stevens Lane, Tappan, NY-10983. Joseph Kulangara: 914-400-3628
ക്രൈസ്റ്റ്‌ ചര്‍ച്ച്‌ പ്രതിഷ്‌ഠാ ശുശ്രൂഷ വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക