Image

നീതി ഔദാര്യമല്ല; അവകാശമാണ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
നീതി ഔദാര്യമല്ല; അവകാശമാണ്‌
ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ (ന്യൂയോര്‍ക്ക്‌): മലങ്കര സഭാ നേതൃത്വം നടത്തിവന്ന, നീതിനിഷേധത്തിനെതിരേയുള്ള സമരത്തിനു പിന്തുണയും, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയോസ്‌ പൗലോസ്‌ കാതോലിക്കാ ബാവയും, അങ്കമാലി ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയും നടത്തിവന്ന നിരാഹാരസത്യാഗ്രഹത്തിന്‌ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട്‌ ന്യൂയോര്‍ക്കിലെ സെന്റ്‌ ബേസില്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ പ്രതിക്ഷേധ യോഗം ചേര്‍ന്നു.

കോടതി വിധികള്‍ പരിഹാസ്യമായിത്തീരുന്നതിലൂടെ നാം പ്രാകൃത സമൂഹമായി അധ:പതിക്കുകയാണെന്ന്‌ യോഗത്തില്‍ അധ്യക്ഷതവഹിച്ച റവ.ഫാ. യൗനാന്‍ പ്രസ്‌താവിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണകൂടം ഉത്തരവാദിത്വത്തോടെ കോടതിവിധികള്‍ നടപ്പാക്കിക്കൊടുക്കേണ്ടത്‌ കേവലം മര്യാദ മാത്രമാണെന്നും, അത്‌ വെറും ഔദാര്യമല്ലെന്നും കോരസണ്‍ വര്‍ഗീസ്‌ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. സഭാ പിതാക്കന്മാര്‍ നീതിക്കായി ജീവന്മരണ പോരാട്ടം നടത്തുന്നതില്‍ യോഗം പിന്തുണ പ്രഖ്യാപിച്ചു. അജിത്‌ വട്ടശേരില്‍ (845 368 0588) അറിയിച്ചതാണിത്‌.
നീതി ഔദാര്യമല്ല; അവകാശമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക