Image

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ

ജോയിച്ചന്‍ പുതുക്കുളം Published on 22 April, 2013
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ
ന്യൂയോര്‍ക്ക്‌: പ്രവാസികളുടെ നീറിപുകയുന്ന പ്രശ്‌നങ്ങളെ കണ്ടില്ലന്നു നടിച്ചു, രാഷ്ട്രീയ നേതാക്കളെയും, കോണ്‍സുലേറ്റ്‌ ജീവനക്കാരെയും സല്‍ക്കരിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തണ്ടാതാണ്‌. പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സംഘടനകളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയുകയുള്ളു.പ്രവാസികളായ നമ്മള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഭരണസാരഥികളെയും ഭരണകര്‍ത്താക്കളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും അവസരോചിതമായി ബോധ്യപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധാലുക്കളാകണ്ടാതാണ്‌. പേരെടുക്കുവാന്‍ വേണ്ടി മാത്രം പത്രവാര്‍ത്തകള്‍ ചമച്ചു വിടുന്നവരെ പ്രവാസികള്‍ തിരിച്ചറിയണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ ഫോമാ പ്രസിഡണ്ട്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌്‌ ഫിലിപ്പ്‌ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഫോമാ പൊളിറ്റിക്കല്‍ ഫോറവുമായി ബന്ധപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ വളരെയേറെ ഗൗരവമുള്ളതാണ്‌. അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ എത്രയും വേഗം പരിഹരിക്കുന്നതിന്‌ ഫോമാ സദാ സന്നദ്ധവുമാണ്‌.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എന്നും മുന്‍ നിരയില്‍ നിന്ന്‌ പോരാടിയ ചരിത്രമുള്ള ഫോമായുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിനന്ദിച്ചു. യൂറോപ്പ്‌, ഓസ്‌ട്രേലിയ എന്നീ വന്‍കരകളിലെ പ്രവാസി സംഘടനകള്‍ ഫോമായുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്‌ മുന്നോട്ടു വരുന്നത്‌ ഇതിന്റെ തെളിവാണെന്ന്‌ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസ്‌ എന്നിവര്‍ അറിയിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാപ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയാതീതമായി കാണണം: ഫോമാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക